മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയിലെ മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിലെ പൊലീസുകാരെ അറസ്റ്റു ചെയ്തു.
നഗരത്തിന്റെ പൊലീസ് മേധാവിയേയും 27 കീഴ്ജീവനക്കാരെയുമാണ് ഫെഡറല്‍ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ചയാണ് മേയര്‍ സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ ആഞ്ചലസ് സുവാരാസ്(64) അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്.
ഒരാഴ്ചയ്ക്കിടെ ഈ പ്രവിശ്യയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയക്കാരനാണ് സുവാരസ്. സുവാരസിന്റെ കൊലപാതകത്തിനു പിന്നില്‍ ഒകാമ്പോയിലെ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
Also Read തലാഖ് ഇ തഫ്‌വീസ്: യു.പിയില്‍ രണ്ടു യുവതികള്‍ വിവാഹമോചനം നേടി
ഇയാള്‍ക്കെതിരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെക്‌സിക്കന്‍ ഫെഡറല്‍ ഏജന്‍സി അറസ്റ്റ് ചെയ്യാനെത്തിയതോടെ മുഴുവന്‍ പൊലീസ് സേനയും എതിര്‍പ്പുമായി രംഗത്തെത്തി.
പബ്ലിക് സെക്യൂരിറ്റി സെക്രട്ടറിയുടെ ഓഫീസിലേക്ക് ഫെഡറല്‍ ഏജന്‍സി ഉദ്യോഗസ്ഥരെ കടത്തിവിടാന്‍ പോലും പോലീസ് സംഘം തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോകുകയും കൂടുതല്‍ സേനയുമായെത്തി പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രശസ്ത ബിസിനസ്സകാരനായ സുവാരസ് ജൂലൈ ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലാണ് മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനിരുന്നത്.
Also Read സഖ്യം വേണ്ടെങ്കില്‍ പിരിഞ്ഞുപോകാം; ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് ജെ.ഡി.യു
ആദ്യം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇടതുപക്ഷ പാര്‍ട്ടിയായ പി.ആര്‍.ഡിയുടെ അംഗത്വം സ്വീകരിച്ചിരുന്നു. അഴിമതിക്കെതിരെ അതിശക്തമായി പോരാടിയ വ്യക്തിയായിരുന്നു സുവാരസ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.