| Sunday, 5th March 2023, 11:45 am

അവനല്ല അവളാണ് പുണ്യാളാ, കുഞ്ചാക്കോ ബോബന്‍ വീണ്ടും പ്രണയ ട്രാക്കിലേക്കോ; 'എന്താടാ സജി ടീസര്‍' പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’ ആദ്യ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്.

നിവേദ തോമസാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

ഒരു മിനിട്ട് നീളുന്ന ടീസറില്‍ കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും നിവേദയെയുമാണ് കാണിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം പുണ്യാളനാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ നിഹാരം എന്ന് തുടങ്ങുന്ന വീഡിയോ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വില്യം ഫ്രാന്‍സിസാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ്‌യാണ്. ക്യാമറ-ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍,എഡിറ്റിങ്-രതീഷ് രാജ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നവീന്‍.പി.തോമസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്, പ്രൊഡക്ഷന്‍ കാണ്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങലൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ഷിജി പട്ടണം, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്, അഡ്മിനിസ്ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ്-ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്-അഖില്‍ യശോധരന്‍, സ്റ്റില്‍-പ്രേം ലാല്‍, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് -ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ പി.ആര്‍.ഓ-മഞ്ജു ഗോപിനാഥ് എന്നിവര്‍ ആണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

content highlight: enthada saji movie teaser out

We use cookies to give you the best possible experience. Learn more