| Sunday, 19th March 2023, 4:41 pm

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി'യിലെ സെക്കന്റ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ വീഡിയോ സോങ് പുറത്തിറങ്ങി. ‘ആത്മാവിന്’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

വില്യം ഫ്രാന്‍സിസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നിത്യാ മാമന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ‘എന്താടാ സജി’ നിര്‍മിക്കുന്നത്. നിവേദ തോമസ് നായികയായി എത്തുന്നു ചിത്രം ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ്. നീണ്ട  ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും, ജയസൂര്യയും ഒരുമിക്കുന്ന ചിത്രമാണ് എന്താടാ സജി.

എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം വില്യം ഫ്രാന്‍സിസാണ് നിര്‍വഹിച്ചത്. ക്യാമറ-ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ടസ്‌കോര്‍-ജെക്ക്സ് ബിജോയ്, എസ്സിക്യൂട്ടീവ്പ്രൊഡ്യൂസര്‍-നവീന്‍.പി.തോമസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങലൂര്‍,ആര്‍ട്ട് ഡയറക്ടര്‍-ഷിജി പട്ടണം, ത്രില്‍-ബില്ല ജഗന്‍,

വി.എഫ്.എക്സ്-മെറാക്കി, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ്-ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്-അഖില്‍ യശോധരന്‍, സ്റ്റില്‍-പ്രേം ലാല്‍,ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് -ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ പി.ആര്‍.ഓ-മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

content highlight: enthada saji movie second song out

We use cookies to give you the best possible experience. Learn more