| Tuesday, 2nd November 2021, 12:28 pm

എന്താടാ സജി; വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘എന്താടാ സജി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഒരിടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് എന്താടാ സജി.

ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോയും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ തന്നെയാണ് പുറത്ത് വിട്ടതും.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രും ജയസൂര്യയുടെ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്ന രീതിയിലാണ് മോഷന്‍ പോസ്റ്റര്‍.

നവാഗതനായ ഗോഡ്ഫി ബാബുവിന്റെ സംവിധാനത്തിലാണ് ചിത്രമൊരുങ്ങുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഗോഡ്ഫി ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

സ്വപ്‌നക്കൂട് എന്ന ചിത്രത്തിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. ഗുലുമാലായിരുന്നു ഇരുവരും ഒന്നിച്ച മറ്റൊരു സിനിമ.

കിലുക്കം കിലുകിലുക്കം, ത്രീ കിംഗ്‌സ്, ലോലിപോപ്പ്, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലും ഇവര്‍ ഒന്നിച്ചു. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു മികച്ച സിനിമാനുഭവം തന്നെയാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Enthada Saji motion poster released

Latest Stories

We use cookies to give you the best possible experience. Learn more