'എന്റെ' ജനുവരി 4-ന് തീയറ്ററുകളിലെത്തും
Movie Day
'എന്റെ' ജനുവരി 4-ന് തീയറ്ററുകളിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st December 2012, 2:25 pm

സാമൂഹ്യപ്രവര്‍ത്തകയായ ഡോ.സുനിതകൃഷ്ണന്റെ നിര്‍മ്മാണത്തില്‍ പുറത്തുവരുന്ന ആദ്യമുഖ്യധാരാ സിനിമയായ “എന്റെ” ജനുവരി 4-ന് തീയറ്ററുകളിലെത്തും. []

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളുടെയും വിശ്വാസ വഞ്ചനയുടെയും യഥാര്‍ത്ഥ കഥയാണ്‌സിനിമ ചര്‍ച്ച ചെയ്യുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലൂടെയാണ് സിനിമയുടെ കഥ ചുരുള്‍ നിവരുന്നത്.

“ഇന്‍ ദി നെയിംഓഫ് ബുദ്ധ” എന്ന സിനിമയിലൂടെ പ്രശസ്തനായ രാജേഷ് ടച്ച്‌റിവര്‍ ആണ് “എന്റെ”യുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ലൈംഗിക അതിക്രമങ്ങള്‍ക്കും മനുഷ്യക്കടത്തിനുമെതിരായ നിലപാടുകളിലൂടെ ലോക പ്രശസ്തയാണ് മലയാളിയായ സുനിതകൃഷ്ണന്‍. ഹൈദ്രാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രജ്ജ്വല എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന അവര്‍ ലൈംഗിക ചൂഷണത്തിന് വിധേയകളായി സമൂഹത്തില്‍ നരകിക്കുന്ന നിരവധി സ്ത്രീകളുടെ പുനരധിവാസം നടത്തുന്നു.

ഗോവയില്‍ സമാപിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ രജതചകോരം നേടിയ അഞ്ജലി പാട്ടീലിന്റെ ആദ്യ മലയാള സിനിമകൂടിയാണിത്. സിദ്ധിഖ്, ലക്ഷ്മിമേനോന്‍, രത്‌നാശേഖര്‍, അനൂപ് അരവിന്ദന്‍, നീനാകുറുപ്പ്, വാറന്‍ ജോസഫ്, സുനില്‍കുടവത്തൂര്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.

ഡോണ്‍ മാക്‌സ്ആണ്എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. രാമതുളസി ഛായാഗ്രഹണവും രാജീവ് നായര്‍ കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ജസ്റ്റിന്‍ പതാലില്‍സംഭാഷണമൊരുക്കി.

125 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയില്‍ ബോളിവുഡിലെ സംഗീത സംവിധായകന്‍ ശാന്തനു മോയിത്രയാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിലെ സംഗീതസംവിധായകന്‍ ശരത്തും ചില പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുണ്ട്. ഗായകര്‍; ശ്രേയാഘോഷാല്‍ ,രഞ്ജിനി ജോസ്, ശരത്ത്.