| Tuesday, 4th September 2018, 2:02 pm

'പൊലീസില്‍ നല്‍കേണ്ട പരാതിയാണെങ്കില്‍ ആദ്യം തന്നെ അത് ചെയ്‌തേനേ'; പി.കെ ശശിയ്‌ക്കെതിരായ പരാതി പാര്‍ട്ടി അന്വേഷിക്കുന്നുണ്ട് :കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച് വരികയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതിയുടെ പരാതി മൂന്നാഴ്ച മുന്‍പ് ലഭിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.

കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കുകയില്ലെന്നും പൊലീസില്‍ നല്‍കേണ്ട പരാതിയാണെങ്കില്‍ ആദ്യം തന്നെ അത് ചെയ്‌തേനേയെന്നും കോടിയേരി പറഞ്ഞു.

പി.കെ ശശിയ്‌ക്കെതിരായ പരാതി കേന്ദ്രനേതൃത്വത്തിന് ലഭിച്ചെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. പരാതി അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതായും സീതാറാം യെച്ചൂരി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിട്ടുണ്ട്.

ഇന്നലെയാണ് ഇമെയില്‍ വഴി യുവതിയുടെ പരാതി ലഭിച്ചതെന്നും ഉടന്‍ തന്നെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായും യെച്ചൂരി പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവായിരുന്നു കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. വി.കെ ശശി അശ്ലീല സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും പരാതി വഴി അയച്ചതായാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more