പാലക്കാട്: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്ക്കെതിരെയായ ലൈംഗികാരോപണത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മൊഴി മാറ്റിക്കാനും, ഒത്തുത്തീര്‍പ്പിനും ശ്രമിച്ചു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ മൊഴിയെടുപ്പ്.
ALSO READ: പഞ്ച് മോദി ചലഞ്ചിനിടെ ബി.ജെ.പി അതിക്രമം; കോഴിക്കോട് സംഘര്‍ഷം
ഇന്ന് പാലക്കാട് കമ്മീഷന് അംഗങ്ങള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
. യുവതി പരാതിയില്‍ ഉറച്ച് നില്‍ക്കുകയും, ശബ്ദരേഖ ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ കൈവശം ഉള്ളത് കൊണ്ടും നടപടി ഉറപ്പായിട്ടുണ്ട്.
പാലക്കാട്ടെ ഉന്നത പാര്‍ട്ടി നേതാക്കള്‍ പരാതി പിന്‍വലിക്കാന്‍ യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന ആരോപണം ശക്തമാണ്. പൊതുസമൂഹത്തില്‍ പി.കെ ശശിയ്ക്ക് ശിക്ഷ ലഭിച്ചെന്നും, പാര്‍ട്ടിയില്‍ കടുത്ത നടപടി ലഭിക്കാത്ത വിധത്തില്‍ മൊഴി തിരുത്തണം എന്ന് യുവതിയെ സമീപിച്ച നേതാവ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: കഫീല്‍ ഖാനെയും സഹോദരനെയും അറസ്റ്റ് ചെയ്തത് 9 വര്‍ഷം പഴക്കമുള്ള കേസില്‍
പാര്‍ട്ടിയില്‍ വിശ്വാസമാണെന്ന് പറഞ്ഞ യുവതി പൊലീസില്‍ പരാതി നല്കാന് ഇതുവരെ തയ്യാറായിട്ടില്ല.