| Monday, 3rd February 2020, 6:48 pm

'കെജ്‌രിവാള്‍ തീവ്രവാദി'; വിവാദപരാമര്‍ശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ആം ആദ്മി നേതാവ് തീവ്രവാദി ആണെന്ന് തെളിയിക്കാന്‍ ആവശ്യത്തിന് തെളിവുണ്ടെന്നും ജാവ്ദേക്കര്‍ അവകാശപ്പെട്ടു.

”ഇന്ന്, ആം ആദ്മി ഷാഹീന്‍ബാഗ് സമരത്തെ പിന്തുണയ്ക്കുന്നു. എന്തിനു വേണ്ടിയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നത്? അസമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനോ? ഇന്ത്യയെ തകര്‍ക്കാനുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവരുന്ന ഇടങ്ങളില്‍ നില്‍ക്കുന്നതും തീവ്രവാദം തന്നെയാണ്”, ജാവ്‌ദേക്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”നിങ്ങളൊരു തീവ്രവാദിയാണ്. അതിന് അനേകം തെളിവുകളുണ്ട്. നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു അനാര്‍ക്കിസ്റ്റാണെന്ന്, ഒരു അനാര്‍കിസ്റ്റും തീവ്രവാദിയും തമ്മില്‍ വലിയ വ്യത്യാസമില്ല” ജാവ്‌ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബി.ജെ.പി നേതാവ് കപില്‍ മിശ്ര, അരവിന്ദ് കെജ്രിവാള്‍ ‘ജിന്നയുടെ രാഷ്ട്രീയം’ കളിക്കുകയാണെന്നും ആം ആദ്മിയുടെ പേര് മുസ്‌ലിം ലീഗ് എന്നാക്കണമെന്നും പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”ആംആദ്മിയുടെ പേര് മുസ്‌ലിം ലീഗ്എന്ന് മാറ്റണമെന്നാണ് എനിക്ക് പറയാനുള്ളത്.മുസ്‌ലിം ലീഗിന്റെ അതെ രാഷ്ട്രീയമാണ് ആംആദ്മിയുടേതും. ഭിന്നിപ്പിന്റെയും മുസ്‌ലിം വോട്ട് ബാങ്കിന്റെയും രാഷ്ടീയമാണ് അവര്‍ ചെയ്യുന്നത്. അവര്‍ യോഗിയുടെ പ്രസംഗത്തിനെതിരാണ്. ദേശവിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും കലാപകാരികള്‍ക്കും മാത്രമേ യോഗിയെ പേടിക്കേണ്ടതുള്ളൂ”, എന്നാണ് കപില്‍മിശ്ര പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more