കാഞ്ചനമാലയെ സതിദേവിയാക്കുന്നതാര്?
Daily News
കാഞ്ചനമാലയെ സതിദേവിയാക്കുന്നതാര്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th September 2015, 4:28 pm

കാഞ്ചനമാല പ്രണയത്താല്‍ ആദര്‍ശവല്‍ക്കരിക്കപ്പെടുന്നത് അവരുടെ എണ്ണമറ്റ പ്രണയങ്ങളിലൂടെയല്ല, ഇണയുടെ മരണത്തിന് ശേഷം പിന്നെ പ്രണയം എന്ന വികാരത്തെ നാളിതുവരേക്കും ചെറുക്കാനായി എന്ന നിലയ്ക്ക് കൂടിയാണ്. ഇതിന്റെ കേവലമായ ആദര്‍ശവല്‍ക്കരണം സാമൂഹ്യമായ പല അപകടങ്ങളിലേക്കും നയിക്കാവുന്ന ഒന്നാണ്. ഇവിടെ നിന്നാണ്, പ്രേമം സിനിമകണ്ട് കറുത്ത ഉടുപ്പുമിട്ട് അദ്ധ്യാപികമാരെ പ്രണയിക്കാന്‍ ഇറങ്ങിയതുപോലെ മൊയ്തീന്‍ സിനിമ കണ്ട് ഹിന്ദു പെണ്‍കൊടികളെ പ്രേമിക്കാന്‍ ഇറങ്ങിയാല്‍ കാലുതല്ലിയൊടിക്കും എന്ന സംഘപരിവാര ഭീഷണിയിലല്ല, പ്രണയത്തിന്റെ രാഷ്ട്രീയം തുടങ്ങുന്നത്. അത് ആ രാഷ്ട്രീയത്തിന്റെ പരമാവധി അസംസ്‌കൃതമായ ഒരു ബാഹ്യപ്രകടനം മാത്രമാണ്.


vishakh


| ഒപ്പിനിയന്‍ : വിശാഖ് ശങ്കര്‍ |


“എന്ന് നിന്റെ മൊയ്തീന്‍” എന്ന സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ എങ്ങനെ അടയാളപ്പെട്ടാലും പ്രണയത്തെ കുറിച്ച്, അതിന്റെ രാഷ്ട്രീയവും ജീവശാസ്ത്രവും വര്‍ഗ്ഗ, ലിംഗ ഘടകങ്ങളും ഒക്കെ വിശകലനവിധേയമാകുന്ന ഒരു സംവാദം കൂടി തുടങ്ങിവയ്ക്കാന്‍ അതിന് കഴിഞ്ഞു എന്നതില്‍ സംശയമില്ല. മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന് സാധാരണ പ്രണയങ്ങള്‍ക്ക് മേല്‍ ലഭിച്ചുവരുന്ന ആദര്‍ശപരിവേഷം ദീര്‍ഘമായ ഒരു ചരിത്രവും, പല സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മാനങ്ങള്‍ ഉള്ളതുമായ ഒന്നാണ്. ആ മാനങ്ങളും, ചരിത്രവും വിശകലനം ചെയ്യപ്പെടുന്ന  സംവാദത്തില്‍ പങ്കാളിയാകാന്‍ സിനിമ കാണണമെന്ന് നിര്‍ബന്ധമില്ല. കാരണം അതില്‍  “എന്ന് നിന്റെ മൊയ്തീന്‍” ഒരു നിമിത്തം മാത്രമാണ്.

ഇവിടെ ചര്‍ച്ചയാകുന്നത് ആ സിനിമയിലെ പ്രണയമല്ല, മറിച്ച് അനുഭവതലത്തില്‍ സര്‍വ്വസാധാരണവും, എന്നാല്‍ അറിവ് എന്ന നിലയില്‍ അനിര്‍വചനീയവും, ഏറെക്കുറെ ദുര്‍ഗ്രാഹ്യം തന്നേയുമായി തുടരുന്ന പ്രണയമെന്ന വികാരത്തിന്റെ ഒരു കീറി പരിശോധനയാണ്. ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ സംഭവിക്കുന്ന ഒന്ന് എന്ന നിലയില്‍ അതിന് ജീവശാസ്ത്രപരമായ ഒരു തലമുണ്ട്. അതിലാകട്ടെ നേച്ചര്‍ പോലെ നര്‍ച്ചറും ഉള്‍ക്കൊണ്ടിരിക്കുന്നു. വന്‍യുദ്ധങ്ങള്‍ക്കും, കലാപങ്ങള്‍ക്കും വരെ കാരണമായ ചരിത്രം ഉള്ളതുകൊണ്ട് തന്നെ പ്രണയത്തില്‍ രാഷ്ട്രീയമുണ്ട്. പ്രേമത്തെയും കാമത്തെയും വിപരീതങ്ങളായി കാണുന്ന ചിന്താപദ്ധതിയ്ക്ക് പിന്നില്‍ ശരീരം, ആത്മാവ് എന്ന ദ്വന്ദ്വത്തിന്റെ ഉള്‍പ്പെടെ നിരവധി സ്വാധീനങ്ങള്‍ ഉള്ളതിനാല്‍ അനുരാഗമെന്ന ജൈവാനുഭവത്തില്‍  സാംസ്‌കാരികമായ സ്വാധീനങ്ങളുടെതായ തലമുണ്ട്.

കൗമാരത്തില്‍ തുടങ്ങി മരണം വരെ നീണ്ടുനില്‍ക്കുന്ന സുദീര്‍ഘമായ ഒരു പ്രണയചരിത്രമുണ്ട് ഓരോ മനുഷ്യനും എന്നതിനാല്‍ തന്നെ അതിനെ അതിന്റെ വൈകാരികവും സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സങ്കീര്‍ണ്ണതകളെ മുഴുവന്‍ ഉള്‍ക്കൊള്ളാതെ രേഖീയവും ഉപരിതലസ്പര്‍ശിയുമായി നിര്‍മ്മിക്കപ്പെടുന്ന ഓരോ സാമാന്യവല്‍ക്കരണവും ഒപ്പം അതിന്റെ ഇരകളെ കൂടി സൃഷ്ടിക്കുന്നുണ്ട് എന്നതാണ് ഇതില്‍ ഏറ്റവും പ്രസക്തമായ വസ്തുത.


സാമാന്യാര്‍ത്ഥത്തില്‍ എല്ലാവരും ആഘോഷിക്കുന്ന, ആഘോഷിക്കേണ്ട ഒരു വികാരം തന്നെയാണ് പ്രണയം. പക്ഷേ പ്രശ്‌നം അത്തരം ആഘോഷങ്ങളിലൂടെ നാം അറിയാതെ സംഭവിക്കുന്ന അതിന്റെ സ്ഥാപനവല്‍ക്കരണം ഉണ്ടാക്കുന്ന ഇരകള്‍ ഒരിക്കലും വെളിച്ചപ്പെടാറില്ല എന്നതാണ്. കാഞ്ചനമാലക്കും മൊയ്തീനും ഇടയില്‍ നിലനിന്ന, മൊയ്തീന്റെ മരണത്തിനുശേഷം കാഞ്ചനമാലയിലൂടെ ഇന്നും നിലനില്ക്കുന്ന, വിരലില്‍ പോലും തൊടാത്ത പ്രണയത്തിന്റെ ആത്മീയ ഭാഷയെ അവര്‍ നിലനിന്നിരുന്ന സവിശേഷ സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത് അതാണ്. അതില്‍ കാഞ്ചനമാലയ്‌ക്കോ, മൊയ്തീനോ, അവരുടെ പ്രണയത്തിനോ  പങ്കില്ലതാനും.


love-and-brain

സാമാന്യാര്‍ത്ഥത്തില്‍ എല്ലാവരും ആഘോഷിക്കുന്ന, ആഘോഷിക്കേണ്ട ഒരു വികാരം തന്നെയാണ് പ്രണയം. പക്ഷേ പ്രശ്‌നം അത്തരം ആഘോഷങ്ങളിലൂടെ നാം അറിയാതെ സംഭവിക്കുന്ന അതിന്റെ സ്ഥാപനവല്‍ക്കരണം ഉണ്ടാക്കുന്ന ഇരകള്‍ ഒരിക്കലും വെളിച്ചപ്പെടാറില്ല എന്നതാണ്. കാഞ്ചനമാലക്കും മൊയ്തീനും ഇടയില്‍ നിലനിന്ന, മൊയ്തീന്റെ മരണത്തിനുശേഷം കാഞ്ചനമാലയിലൂടെ ഇന്നും നിലനില്ക്കുന്ന, വിരലില്‍ പോലും തൊടാത്ത പ്രണയത്തിന്റെ ആത്മീയ ഭാഷയെ അവര്‍ നിലനിന്നിരുന്ന സവിശേഷ സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത് അതാണ്. അതില്‍ കാഞ്ചനമാലയ്‌ക്കോ, മൊയ്തീനോ, അവരുടെ പ്രണയത്തിനോ  പങ്കില്ലതാനും.

കിറുക്കും പ്രണയവും

നൊമ്പരം, ചന്ദ്രിക, നെടുവീര്‍പ്പ്, കിറുക്ക്, കവിത, കാല്പനികത  തുടങ്ങി  ഭാവബന്ധിയായ കുറേ പ്രതിനിധാനങ്ങളെ ചുറ്റിപ്പറ്റിയുള്ള നിരീക്ഷണങ്ങളും അവയുടെ ആഖ്യാനങ്ങളുമല്ലാതെ  എന്താണത് എന്ന ചോദ്യം പ്രണയത്തെ സംബന്ധിച്ചിടത്തോളം ഇല്ല എന്ന് മാത്രമല്ല, അത്തരം ഒരു നിര്‍വചന ശ്രമമോ, അന്വേഷണം പോലുമോ നമുക്ക് പൊറുക്കാനുമാവില്ല. കാരണം നാം നമ്മളെ സ്‌നേഹിക്കുന്നത് തന്നെ നമുക്കുണ്ട് എന്ന് നാം വിശ്വസിക്കുന്ന  സ്‌നേഹിക്കുവാനുള്ള  ശേഷിയെ മുന്‍നിര്‍ത്തിയാണ് എന്നതാവും.

ഓരോ നിര്‍വചനവും അതിനുള്ളില്‍ പെടാത്തതിനെയൊക്കെ പുറത്താക്കുന്നു. എന്നാല്‍ വിനിമയബന്ധിയായ വര്‍ഗ്ഗീകരണങ്ങളില്‍ നിര്‍വചനങ്ങള്‍ അനിവാര്യമായ ഒരു തിന്മകയാണ്  താനും. മനുഷ്യന്റെ സാംസ്‌കാരിക വ്യവഹാരങ്ങള്‍ എണ്ണമറ്റ നിര്‍വചനങ്ങളിലൂടെ തുടരുന്ന ഒന്നായിരിക്കുമ്പോഴും പ്രണയത്തെ മാത്രം നാം നിര്‍വചിക്കാന്‍ അനുവദിക്കാത്തത്, അത്തരം ശ്രമങ്ങളോട് തന്നെ അസഹിഷ്ണുത പുലര്‍ത്തുന്നത് അതിലൂടെ ഒരുപക്ഷേ നമ്മളും പുറത്താക്കപ്പെട്ടേക്കാം എന്ന ആശങ്കയെ  മുന്‍നിര്‍ത്തിയാവാം.

ദേശീയത മുതല്‍ സ്വത്വം വരെയുള്ള നിര്‍വചനങ്ങളെ നമ്മള്‍  ചെറുക്കുന്നത് അപരങ്ങളുടെ സാദ്ധ്യതയില്‍ ഊന്നിക്കൊണ്ടാണ്. ഇത് പ്രണയത്തിന്റെ കാര്യത്തിലും സാദ്ധ്യമാണ്. എന്റെ പ്രണയം ഇങ്ങനെയല്ല എന്ന ഒരു വാദത്തിന് പിന്നെയും ഇടം ബാക്കിയുണ്ട്. പക്ഷേ പ്രശ്‌നം ചോദ്യം ചെയ്യപ്പെടല്‍ എന്ന അനുഭവത്തിന്റെതാണ്.


ഇത് വിചിത്രമായ ഒരു ചലനശാസ്ത്രം തന്നെയാണ്. തന്റെ മസ്തിഷ്‌ക വ്യാപാരങ്ങളിലൂടെ പുതുതായ ഒന്നിനെ സൃഷ്ടിക്കുക,  പിന്നീട് അത് ആ മസ്തിഷ്‌കത്തിന്റെ തന്നെ ഭാഗമായി തീരുക. നേച്ചര്‍-നര്‍ചര്‍ സംവാദങ്ങളുടെ സാമന്യമായ ഉള്ളടക്കത്തില്‍ ഇതും ഉണ്ട്. അതുകൊണ്ട് തന്നെ പ്രണയം ഒരു  “ഹോര്‍മോണല്‍ ഹാലൂസിനേഷന്‍” ആകാം എന്നിരിക്കിലും മനുഷ്യന്റെ കാര്യത്തില്‍ അത് മാത്രമായിക്കൊള്ളണമെന്നും ഇല്ല.


brain
ദേശീയതയുടെ ഒരു നിര്‍വചനത്തെ മുന്‍നിര്‍ത്തി നാം അതില്‍ നിന്ന് റദ്ദ് ചെയ്യപ്പെടുമ്പോഴും, സ്വത്വത്തിന്റെ ഒരു നിര്‍വചനം മുന്‍നിര്‍ത്തി നാം അതില്‍ നിന്ന് വെട്ടപ്പെടുമ്പൊഴും നമുക്ക് പുറത്തുവച്ച് നിര്‍മ്മിക്കപ്പെടുന്ന നമ്മുടെ ആ ഒരു വിലാസത്തില്‍ നിന്ന് മാത്രമേ നാം പുറത്താക്കപ്പെടുന്നുള്ളു എന്ന ഒരു ആശ്വാസത്തിന് സാദ്ധ്യതയുണ്ട്. എന്നാല്‍ പ്രണയിക്കുവാനുള്ള ശേഷി എന്നത് നമ്മള്‍ മേല്പറഞ്ഞവയെ പോലെ ഒരു ബാഹ്യ നിര്‍മ്മിതിയായല്ല കാണുന്നത്; ജൈവമായാണ്. അപ്പോള്‍ പ്രണയം നിര്‍വചിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവരെ സംബന്ധിച്ചിടത്തോളം ചോദ്യം ചെയ്യപ്പെടുന്നത് അവരുടെ ജൈവസത്ത തന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് തുറയില്‍ നിന്നുള്ള തിരസ്‌കാരവും സഹിക്കുന്നവര്‍ക്കും അത് സഹിക്കാനാവില്ല.

പ്രണയം എന്ന “ഹോര്‍മോണല്‍ ഹാലൂസിനേഷന്‍”

ദീപക്ക് ശങ്കരനാരായണന്‍ തന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രണയം എന്നത് വെറും ഒരു  “ഹോര്‍മോണല്‍ ഹാലൂസിനേഷന്‍” മാത്രമാണെന്നും അത് മനുഷ്യമാത്രമായ ഒന്നല്ലെന്നും, ഭാഷപോലെയുള്ള പരിഷ്‌കൃത ആവിഷ്‌കാര ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നായ്ക്കള്‍ പ്രണയകവിതകള്‍ എഴുതാറില്ല എന്നേ ഉള്ളു എന്നും നിരീക്ഷിക്കുന്നു.

മനുഷ്യന്‍ കേവലമായ ഒരു പ്രകൃതിസൃഷ്ടി മാത്രമല്ല. പ്രകൃതി നല്കിയ വികസിതമായ മസ്തിഷ്‌കം എന്ന സാദ്ധ്യതയെ അവലംബിച്ച് സംസ്‌കാരം എന്ന ഒന്നിനെ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും, ആ പ്രക്രിയയുടെ ചരിത്രത്തിലൂടെ സ്വയം അതിന്റെ ഒരു സൃഷ്ടിയായി തീരുകയും ചെയ്ത ഒന്നാണ്. അതുകൊണ്ടാണ് മനുഷ്യര്‍ക്ക് അവരെ സൃഷ്ടിച്ച ഈശ്വരനെ സൃഷ്ടിക്കാനായത്. ഇത് വിചിത്രമായ ഒരു ചലനശാസ്ത്രം തന്നെയാണ്. തന്റെ മസ്തിഷ്‌ക വ്യാപാരങ്ങളിലൂടെ പുതുതായ ഒന്നിനെ സൃഷ്ടിക്കുക,  പിന്നീട് അത് ആ മസ്തിഷ്‌കത്തിന്റെ തന്നെ ഭാഗമായി തീരുക. നേച്ചര്‍-നര്‍ചര്‍ സംവാദങ്ങളുടെ സാമന്യമായ ഉള്ളടക്കത്തില്‍ ഇതും ഉണ്ട്. അതുകൊണ്ട് തന്നെ പ്രണയം ഒരു  “ഹോര്‍മോണല്‍ ഹാലൂസിനേഷന്‍” ആകാം എന്നിരിക്കിലും മനുഷ്യന്റെ കാര്യത്തില്‍ അത് മാത്രമായിക്കൊള്ളണമെന്നും ഇല്ല.


അപ്പോള്‍ നെരൂദയുടെ പ്രണയ കവിതകളും  “ഹോര്‍മോണല്‍ ഹാലൂസിനേഷന്‍” ആയിരുന്നോ? അല്ല. അവ ആ ഹാലൂസിനേഷന്റെ ആവിഷ്‌കാരങ്ങളായിരുന്നു. പ്രണയിക്കുന്നവരെല്ലാം നെരൂദ ആവാത്തതിന് കാരണം അവരില്‍  പ്രണയം ഇല്ലാത്തതല്ല, കവിത്വം ഇല്ലാത്തതാണ്.


deepak-sankara-narayanaan

ദീപക്ക് ശങ്കരനാരായണന്‍


ഇത് മനസിലാക്കാതെയല്ല ദീപക് മേല്‍പ്പറഞ്ഞ വാചകം കുറിച്ചത് എന്ന് കരുതുന്നില്ല. ആ വാചകം ഉണ്ടാക്കുന്ന പ്രകോപനം ചെറുതല്ല; അത് തന്നെയാണ് അതിന്റെ ദൗത്യവും. ഇവിടെ അയാള്‍ പ്രണയത്തെ നിര്‍വചിക്കുന്നില്ല, മറിച്ച്  മനുഷ്യമാത്രസാദ്ധ്യം എന്ന നിലയില്‍  അതിന്റെ അനന്യതയെയും, ആ അനന്യതയെ പിന്നെയും അനന്യമാക്കി വികസിപ്പിക്കുന്ന കാല്പനിക ആദര്‍ശവല്‍ക്കരണങ്ങളെയും ചൊടിപ്പിക്കുകയാണ് ചെയ്യുന്നത്. ചോദ്യമാകട്ടെ  എന്തുകൊണ്ട് ഇവിടെ നാം ചൊടിയ്ക്കുന്നു എന്നതും?

പ്രണയിക്കുവാനുള്ള ശേഷി എന്നത് മനുഷ്യമാത്രമായ ഒന്നായാണ് പൊതുവില്‍ എണ്ണപ്പെടുന്നത്. അതുകൊണ്ട് തന്നെ ആദര്‍ശ മനുഷ്യന്‍ എന്ന പ്രാഗ് രൂപത്തിന്റെ നിര്‍മ്മിതിയില്‍ ഒരു പ്രമുഖഘടകമായി  അതിന്റെ ആദര്‍ശവല്‍ക്കരണങ്ങളും നിലനില്‍ക്കുന്നുണ്ട്. മറ്റ് ജന്തുവംശങ്ങളില്‍ നിന്ന് മനുഷ്യരെ വ്യത്യസ്തമാക്കുന്ന പല “ശേഷികളില്‍” പ്രമുഖമായ ഒന്നായി നമ്മള്‍ എണ്ണുന്ന ഒന്നിന്റെ അനന്യതയാണ് ദീപക് ശ്വാനജീവിതത്തെ അവലംബിച്ച് തകര്‍ക്കുന്നത്. അവിടെ ഇല്ലാതെയാകുന്നത് പ്രണയമെന്ന “മാനവിക” വികാരവുമായി നമ്മള്‍ ഘടിപ്പിച്ച ത്യാഗം, അര്‍പ്പണം തുടങ്ങിയ മൂല്യങ്ങളില്‍ നമ്മള്‍ കൊണ്ട ഊറ്റങ്ങളും കൂടിയാണ്. അത് നായയുമായും പങ്കുവയ്‌ക്കേണ്ടിവരുന്നു എന്നതാണ് വന്‍ നായസ്‌നേഹികളുടെ, ജന്തുസ്‌നേഹികളുടെ നാട്ടിലും ക്ഷോഭം ഉണ്ടാക്കുന്നത്.

അപ്പോള്‍ നെരൂദയുടെ പ്രണയ കവിതകളും  “ഹോര്‍മോണല്‍ ഹാലൂസിനേഷന്‍” ആയിരുന്നോ? അല്ല. അവ ആ ഹാലൂസിനേഷന്റെ ആവിഷ്‌കാരങ്ങളായിരുന്നു. പ്രണയിക്കുന്നവരെല്ലാം നെരൂദ ആവാത്തതിന് കാരണം അവരില്‍  പ്രണയം ഇല്ലാത്തതല്ല, കവിത്വം ഇല്ലാത്തതാണ്. അതായത് പ്രണയമല്ല നമ്മള്‍ ഇന്ന് പ്രണയത്തിന്റെ അവസാന വാക്കെന്ന്(?) പറയുന്ന നെരൂദയെയോ, “വസന്തം ചെറി മരങ്ങളോട് ചെയ്തത് എനിക്ക് നിന്നോട് ചെയ്യണം” എന്ന പ്രശസ്ത വരികളെയോ ഉണ്ടാക്കിയത്; അദ്ദേഹത്തിന് കവിത എന്ന ആവിഷ്‌കാര മാദ്ധ്യമത്തിനുമേല്‍ പ്രത്യേകിച്ചും, കല എന്ന സര്‍ഗ്ഗവിപ്ലവ സാദ്ധ്യതയ്ക്ക് മേല്‍ പൊതുവിലും ഉണ്ടായിരുന്ന മൗലീകമായ ഉള്‍കാഴ്ചകളും ക്രാഫ്റ്റും ആണ്. ഹാലൂസിനേഷനല്ല, നല്ല ശുദ്ധമായ ഭ്രാന്തും സര്‍ഗ്ഗപരമായ ആവിഷ്‌കാരത്തിന് പ്രമേയമാകാം. എന്നുവച്ച് എഴുതിയവര്‍ക്ക് ഭ്രാന്തായിരുന്നു എന്ന് നാം പറയുമോ?

അടുത്ത പേജില്‍ തുടരുന്നു


സതി എന്ന പണ്ട് രാജാ റാം മോഹന്‍ റായി മുന്‍കൈ എടുത്ത് ഇല്ലാതാക്കിയ ആചാരത്തെ (അനാചാരമെന്നൊക്കെ പറയാമോ?) കുറിച്ച് നമുക്ക് ഓര്‍മ്മ ഉണ്ടാവും. തന്റെ പ്രണയം നഷ്ടപ്പെട്ടതോടെ ശരീരത്തെയും അതില്‍ ഒടുക്കാന്‍ തീരുമാനിക്കുന്ന ഒരു പ്രണയിനിയെ സംബന്ധിച്ചിടത്തോളം സതിയുടെ നിരോധനം അവളുടെ ഏജന്‍സിക്ക് മേല്‍ ഭരണകൂടം നടത്തുന്ന ഒരു അധിനിവേശമാണ് എന്ന് വ്യാഖ്യാനിക്കാം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പാശ്ചാത്യ ആധുനികതയുടെ അധിനിവേശം എന്നും. ഇതിനെ വേണമെങ്കില്‍ ആത്മഹത്യ ഒരു അവകാശമാണൊ എന്ന ചോദ്യത്തിലേക്ക്, അല്ലാ എങ്കില്‍ ജീവിക്കുന്നത് ഒരു അവകാശമാകണ്ടേ എന്ന ചോദ്യങ്ങളിലേക്ക്  വികസിപ്പിക്കാനുമാവും. ആത്മഹത്യ കുറ്റകരമാണെന്ന് നിര്‍വചിക്കുന്ന ഭരണകൂടം ജീവിക്കാനുള്ള അവകാശത്തെ മനുഷ്യന് പ്രയോഗതലത്തില്‍  ഉറപ്പ് വരുത്തിയിട്ട് വേണ്ടേ ഇത്തരം ഒരു തിട്ടൂരം ഇറക്കാന്‍ എന്ന ചോദ്യവും പ്രസക്തമാണ്.


sati

കാഞ്ചനമാല എന്ന ആദര്‍ശം

മനുഷ്യരെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് അവരെ അനന്യമാക്കുന്ന ഒരു ശേഷിയാണ്  എന്ന് പറയുമ്പോഴും പലപ്പോഴും അതിന്റെ മാനകമാകട്ടെ പ്രണയിക്കുവാനുള്ളതില്‍ ഉപരി പ്രണയിക്കാതിരിക്കുവാനുള്ള ശേഷികൂടിയാണ് താനും. അതാണ് പ്രണയത്തെ മനുഷ്യനു മാത്രം സാധ്യമായ ഒരു വികാരമാക്കി മാറ്റുന്നത്. ഇണ കൊല്ലപ്പെട്ടതിന് ശേഷം ആ ഓര്‍മ്മകളില്‍ പിന്നീട് മരണത്തോളം ഇണചേരാതിരിക്കുന്ന മൃഗം എന്നത് പരമാവധി പോയാല്‍ പഥറ്റിക് ഫാലസി എന്ന സാഹിത്യ സങ്കേതത്തിന്റെ ഒരു വകഭേദമാകാം, യാഥാര്‍ത്ഥ്യമാകില്ല. എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ പ്രണയിക്കാതിരിക്കുക എന്നത് കൂടിയാണ് പ്രണയത്തിന്റെ മാനകം.

കാഞ്ചനമാല പ്രണയത്താല്‍ ആദര്‍ശവല്‍ക്കരിക്കപ്പെടുന്നത് അവരുടെ എണ്ണമറ്റ പ്രണയങ്ങളിലൂടെയല്ല, ഇണയുടെ മരണത്തിന് ശേഷം പിന്നെ പ്രണയം എന്ന വികാരത്തെ നാളിതുവരേക്കും ചെറുക്കാനായി എന്ന നിലയ്ക്ക് കൂടിയാണ്. ഇതിന്റെ കേവലമായ ആദര്‍ശവല്‍ക്കരണം സാമൂഹ്യമായ പല അപകടങ്ങളിലേക്കും നയിക്കാവുന്ന ഒന്നാണ്. ഇവിടെ നിന്നാണ്, പ്രേമം സിനിമകണ്ട് കറുത്ത ഉടുപ്പുമിട്ട് അദ്ധ്യാപികമാരെ പ്രണയിക്കാന്‍ ഇറങ്ങിയതുപോലെ മൊയ്തീന്‍ സിനിമ കണ്ട് ഹിന്ദു പെണ്‍കൊടികളെ പ്രേമിക്കാന്‍ ഇറങ്ങിയാല്‍ കാലുതല്ലിയൊടിക്കും എന്ന സംഘപരിവാര ഭീഷണിയിലല്ല, പ്രണയത്തിന്റെ രാഷ്ട്രീയം തുടങ്ങുന്നത്. അത് ആ രാഷ്ട്രീയത്തിന്റെ പരമാവധി അസംസ്‌കൃതമായ ഒരു ബാഹ്യപ്രകടനം മാത്രമാണ്.

സതി എന്ന പണ്ട് രാജാ റാം മോഹന്‍ റായി മുന്‍കൈ എടുത്ത് ഇല്ലാതാക്കിയ ആചാരത്തെ (അനാചാരമെന്നൊക്കെ പറയാമോ?) കുറിച്ച് നമുക്ക് ഓര്‍മ്മ ഉണ്ടാവും. തന്റെ പ്രണയം നഷ്ടപ്പെട്ടതോടെ ശരീരത്തെയും അതില്‍ ഒടുക്കാന്‍ തീരുമാനിക്കുന്ന ഒരു പ്രണയിനിയെ സംബന്ധിച്ചിടത്തോളം സതിയുടെ നിരോധനം അവളുടെ ഏജന്‍സിക്ക് മേല്‍ ഭരണകൂടം നടത്തുന്ന ഒരു അധിനിവേശമാണ് എന്ന് വ്യാഖ്യാനിക്കാം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പാശ്ചാത്യ ആധുനികതയുടെ അധിനിവേശം എന്നും. ഇതിനെ വേണമെങ്കില്‍ ആത്മഹത്യ ഒരു അവകാശമാണൊ എന്ന ചോദ്യത്തിലേക്ക്, അല്ലാ എങ്കില്‍ ജീവിക്കുന്നത് ഒരു അവകാശമാകണ്ടേ എന്ന ചോദ്യങ്ങളിലേക്ക്  വികസിപ്പിക്കാനുമാവും. ആത്മഹത്യ കുറ്റകരമാണെന്ന് നിര്‍വചിക്കുന്ന ഭരണകൂടം ജീവിക്കാനുള്ള അവകാശത്തെ മനുഷ്യന് പ്രയോഗതലത്തില്‍  ഉറപ്പ് വരുത്തിയിട്ട് വേണ്ടേ ഇത്തരം ഒരു തിട്ടൂരം ഇറക്കാന്‍ എന്ന ചോദ്യവും പ്രസക്തമാണ്.

ഇവിടെ പക്ഷേ പ്രസക്തമായ മറ്റൊരു ചോദ്യം കൂടിയുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിന്നായി സതി അനുഷ്ഠിച്ച മഹദ് വനിതകളുടെ പാതിവ്രത്യമഹിമ നല്കുന്ന സാംസ്‌കാരിക വിദ്യാഭ്യാസത്തിലൂടെ വളര്‍ന്ന ഒരു സ്ത്രീ സ്വന്തം തീരുമാനത്തിന്റെ ഭാഗമായി സതി അനുഷ്ഠിച്ചേക്കാം എന്നുവച്ച് അത് അവരുടെ ഏജന്‍സിയായി വ്യാഖ്യാനിക്കാനാവുമോ എന്നതാണത് . അങ്ങനെയെങ്കില്‍ പരിണാമബന്ധിയും, ജീവശാസ്ത്രപരവുമായ അതിജീവനത്വരയെ ആര്‍ജ്ജിതമായ സാംസ്‌കാരിക ജ്ഞാനം ഉപയോഗിച്ച് മറികടക്കുകയാനവര്‍.


അഞ്ച് സതിമാരെയും, കണ്ണകിയെയും, ശീലാവതിയെയും  ഒക്കെ സൃഷ്ടിച്ച ചരിത്രമെന്ന മഹാഖ്യാനപടുവിന്റെ പിതൃകേന്ദ്രീകൃതമായ ഭാവുകത്വപരിസരത്തില്‍ തന്നെയാണ് കാഞ്ചനമാല എന്ന ചരിത്രസ്ത്രീയും (ആ ജീവിച്ചിരിക്കുന്ന മനുഷ്യസ്ത്രീയല്ല) ആദര്‍ശവല്‍ക്കരിക്കപ്പെടുന്നത്.  ചരിത്രപുരുഷന്മാരല്ലാതെ ചരിത്രസ്ത്രീകള്‍ എന്ന ഒന്ന് നമ്മള്‍ ജീവിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ചരിത്രത്തില്‍ ഉണ്ടോ എന്നത് വേറൊരു ചോദ്യമാണ്.


kanjana-moideen

ഒരര്‍ത്ഥത്തില്‍ കാഞ്ചനമാല തീരുമാനിക്കുന്നതും  ഒരു സതി അനുഷ്ഠാനമാണ്. ഇവിടെ ഒരു വ്യത്യാസം കാഞ്ചനമാലയുടേത്  വൈകാരികമായ ഒരു അനുഷ്ഠാനമായിരുന്നു എങ്കില്‍ സതി അനുഷ്ഠിക്കുന്നവരുടെത് ശരീരബദ്ധമായ ഒന്നായിരുന്നു  എന്നതാകാം.

സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിന്റെ ചിതയില്‍ ചാടുന്ന ഒരു സ്ത്രീ  ചാടി കഴിഞ്ഞ് പച്ചമാംസത്തില്‍ തീ കൊത്തിവലിക്കുമ്പോള്‍ തിരിച്ച് ചാടാനുള്ള ശരീരത്തിന്റെ അനൈശ്ചിക ആവേഗങ്ങളെ മുന്‍നിര്‍ത്തി പ്രശ്‌നവല്‍ക്കരിക്കുകയും, ഒപ്പം കാഞ്ചനമാലയുടെ തീരുമാനത്തെ  അങ്ങനെ കുതറലുകളും കുന്തക്കാരും (ചിതയിലേക്ക് സ്വമേധയാ എടുത്ത് ചാടുന്ന മനുഷ്യരും മാംസത്തില്‍ തീ ആളുമ്പോള്‍ അനൈശ്ചികമായി തിരിച്ചു ചാടും എന്നറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കാന്‍ ചിതയ്ക്ക് ചുറ്റും നില്‍ക്കുന്നവര്‍) ഒന്നും ഇല്ലാതെ  സംസ്‌കാരമെന്ന പൊതുചടങ്ങിന് പുറത്ത് സ്വന്തം സ്വകാര്യതയില്‍  കടന്നുപോകുന്ന വൈകാരികവും, ശാരീരികവുമായ അനാഥത്വത്തിന്റെ  തീ കിടക്കകളെ കണ്ടില്ലെന്ന് നടിച്ച് ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ഒരു ഇരട്ടത്താപ്പുണ്ട്. സതി എന്ന ദുരാചാരാത്തിന് പിന്നിലെ കായികമായ ഹിംസയുടെ കര്‍തൃത്വത്തില്‍നിന്ന് കൈകഴുകുകയും ഒപ്പം സാംസ്‌കാരികമായി  അതിനെ ആദര്‍ശവല്‍ക്കരിക്കുന്ന ആണ്‍കോയ്മയുടെ പ്രണയസങ്കല്‍പ്പത്തിന്  രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണത്..

കാഞ്ചനമാലയായിരുന്നു  മരിച്ചതെങ്കില്‍…

അഞ്ച് സതിമാരെയും, കണ്ണകിയെയും, ശീലാവതിയെയും  ഒക്കെ സൃഷ്ടിച്ച ചരിത്രമെന്ന മഹാഖ്യാനപടുവിന്റെ പിതൃകേന്ദ്രീകൃതമായ ഭാവുകത്വപരിസരത്തില്‍ തന്നെയാണ് കാഞ്ചനമാല എന്ന ചരിത്രസ്ത്രീയും (ആ ജീവിച്ചിരിക്കുന്ന മനുഷ്യസ്ത്രീയല്ല) ആദര്‍ശവല്‍ക്കരിക്കപ്പെടുന്നത്.  ചരിത്രപുരുഷന്മാരല്ലാതെ ചരിത്രസ്ത്രീകള്‍ എന്ന ഒന്ന് നമ്മള്‍ ജീവിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ചരിത്രത്തില്‍ ഉണ്ടോ എന്നത് വേറൊരു ചോദ്യമാണ്.

അതുകൊണ്ട് തന്നെയാണ് ഇത്തരം ആദര്‍ശങ്ങളുടെ ചരിത്രാഖ്യാനങ്ങളില്‍ പോലും പുരുഷ പ്രതിബിംബങ്ങള്‍ ഇല്ലാതെ പോകുന്നതും. ഭാര്യയുടെ ആയുസ്സിനായി യമനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന,  അവളുടെ കുഷ്ഠം ബാധിച്ച  ശരീരത്തിനുള്ളിലെ രോഗം തളര്‍ത്താത്ത ലൈംഗീകകാമനകളെ ഒരു “ഗിഗോളോ”യുടെ അടുത്ത് ചുമന്നെത്തിക്കുന്ന, പുലര്‍ച്ചയോടെ അവള്‍ മരിക്കുമെന്നാണ് മുനി ശാപം എന്നതിനാല്‍ ഇനി ഉദിക്കേണ്ടതില്ല എന്ന് സൂര്യനെ വെല്ലുവിളിയ്ക്കുന്ന ഒരു ഭര്‍ത്താവിനെ ഇതിഹാസങ്ങള്‍ ആകെ പരതിയാലും കിട്ടില്ല.


ഇവിടെയും പുരുഷനും, അവന്‍ കേന്ദ്രമായ പൊതുബോധ ആഖ്യാനവും തന്നെ ലിംഗഭേദമെന്യേ ജനപ്രിയം. കാഞ്ചനമാലയ്ക്ക് ശേഷമുള്ള മൊയ്തീന്‍ മറ്റൊന്നാവുമെന്ന് ആര്‍ക്കും പറയാനാവില്ല. കാരണം ആ മനുഷ്യന്റെ ശേഷിപ്പുകളില്‍ പോലുമുള്ള ഒരു അധിനിവേശം ആകും അത് എന്നത് തന്നെ. പക്ഷേ കാഞ്ചനമാലയുടെ നിര്യാണശേഷം ആ ഓര്‍മ്മകളില്‍ ജീവിക്കുന്ന മൊയ്തീന്‍ ഒരു ജനപ്രിയ പ്രമേയം ആവുകില്ല എന്നത് ഉറപ്പ്.


premam

കാഞ്ചനമാല-മൊയ്തീന്‍ പ്രണയം ഒരു ബിംബമാകുന്നത് മൊയ്തീന്റെ സകലകലാവല്ലഭത്വത്തിലോ, “ആള്‍ക്കൂട്ടതില്‍ അത്ഭുതങ്ങള്‍” സൃഷ്ടിക്കാനുള്ള ശേഷിയിലോ അല്ല; അവ പരമാവധി പാത്രനിര്‍മ്മിതിയുടെ ഘടകങ്ങള്‍ മാത്രമാണ്. ഈ പ്രണയം ലിംഗഭേദമെന്യേ പ്രണയത്തിന്റെ, മനുഷ്യത്വത്തിന്റെ മാനക ബിംബമാക്കി മാറുന്നത് കാഞ്ചനമാലയിലൂടെയാണ്; മാറ്റുന്നത് പ്രണയത്തിന്റെ പുരുഷകേന്ദ്രികൃതമായ ഭാവുകത്വ പരിസരവും.

മൊയ്തീന്റെ മരണശേഷം അയാളെ മനസ്സില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ വിവാഹിതയായിരുന്നെങ്കില്‍ ഈ പ്രണയം ഇതിഹാസമാവുകയില്ലായിരുന്നു, എന്തിന് സിനിമ പോലും ആവുകയില്ലായിരുന്നു. നമ്മള്‍ ആഘോഷിക്കുന്ന ഇത്തരം ഒരു പ്രണയത്തിന് പുരുഷന്‍ നായകനാകുന്ന പ്രതിനിധാനങ്ങള്‍ സിനിമയില്‍ വിരളമാണ്. ഉണ്ടെങ്കില്‍ തന്നെ അവ മുഖ്യ ആഖ്യാനത്തിന്റെ പരിസരത്തില്‍ വരില്ല. ഭാര്യ മരിച്ച, അല്ലെങ്കില്‍ കാമുകി മരിച്ച പുരുഷനെ കേന്ദ്രകഥാപാത്രമാക്കുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അവയൊക്കെയും ഒടുവില്‍  ജീവിതത്തിന്റെ  സൃഷ്ടിപരമായ തുടര്‍ച്ച എന്ന ചരിത്രദൗത്യത്തിനായി സ്വന്തം ഏജന്‍സിയെയും ത്യജിച്ച് ത്യാഗരാജനായി മാറുന്ന പുരുഷനെ കേന്ദ്രമാക്കുന്ന കഥ പറച്ചിലുകള്‍ ആണ്. മരിച്ചുപോയിട്ടും സ്വന്തം കാമുകിയെ, ഭാര്യയെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഒരു പുരുഷനെ ഒരു സ്ത്രീയ്ക്കും പ്രണയിക്കാതിരിക്കാന്‍ ആവില്ല എന്ന് പറയുന്ന കാമുകിയുടെ എത്രയോ പതിപ്പുകള്‍ നാം വെള്ളിത്തിരയില്‍ കണ്ടിട്ടുണ്ട്, ഏറ്റെടുത്തിട്ടുണ്ട്.  തിരിച്ചൊന്ന് അങ്ങനെ ആഘോഷിക്കപ്പെട്ടിട്ടുള്ളത് ഓര്‍മ്മയുണ്ടോ?

അതായത് ഇവിടെയും പുരുഷനും, അവന്‍ കേന്ദ്രമായ പൊതുബോധ ആഖ്യാനവും തന്നെ ലിംഗഭേദമെന്യേ ജനപ്രിയം. കാഞ്ചനമാലയ്ക്ക് ശേഷമുള്ള മൊയ്തീന്‍ മറ്റൊന്നാവുമെന്ന് ആര്‍ക്കും പറയാനാവില്ല. കാരണം ആ മനുഷ്യന്റെ ശേഷിപ്പുകളില്‍ പോലുമുള്ള ഒരു അധിനിവേശം ആകും അത് എന്നത് തന്നെ. പക്ഷേ കാഞ്ചനമാലയുടെ നിര്യാണശേഷം ആ ഓര്‍മ്മകളില്‍ ജീവിക്കുന്ന മൊയ്തീന്‍ ഒരു ജനപ്രിയ പ്രമേയം ആവുകില്ല എന്നത് ഉറപ്പ്. ഈ ഉറപ്പിനു കാരണം അത്തരം ഒന്ന് മുഖ്യ പ്രമേയം ആകുന്ന, ജനപ്രിയമായ മുന്‍ മാതൃകകള്‍ ഇല്ല എന്നത് തന്നെ. ഉള്ളത് പ്രണയം സഫലമാകില്ല എന്ന തിരിച്ചറിവില്‍ ഒരുമിച്ച് മരിക്കുക എന്ന “മാച്ചോ” തീരുമാനത്തിന്റെയും നടപ്പിലാക്കലിന്റെയും ആവിഷ്‌കാരങ്ങളാണ്. പെണ്ണ് നമുക്ക് ഒളിച്ചോടാം എന്ന് പറയും, പക്ഷേ അതിന്‍ മേലും ഒറ്റയായി തിരിച്ച് പോകണോ, ഒരുമിച്ച് മരിക്കണോ എന്ന് തീരുമാനിക്കുന്നത് മിക്ക ആഖ്യാനങ്ങളിലും പുരുഷന്‍ തന്നെ ആയിരിക്കും.

അടുത്ത പേജില്‍ തുടരുന്നു


പ്രതിഷേധങ്ങളുടെ മുഖ്യമായ ഒരു ഉള്ളടക്കം അവയുടെ വൈവിദ്ധ്യമാണ്. അനീതിയുമായി അതിനുള്ളത് ആപേക്ഷികമായ ഒരു ബന്ധം തന്നെയാണ്. പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥ ചൂഷണത്തിന്റെതായ അതിന്റെ രീതിശാസ്ത്രത്തെ വൈവിധ്യവല്‍ക്കരിക്കുമ്പോള്‍ അതിനെതിരേ ഉള്ള പ്രതിഷേധങ്ങളും ആപേക്ഷികമായി നൂതനമായ രൂപങ്ങള്‍ കൈക്കൊള്ളുന്നു. അതുകൊണ്ടാണ് മാറുമറയ്ക്കാന്‍ സമരം ചെയ്തവരുടെ പിന്മുറ തന്നെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി പ്രതിഷേധിക്കുന്നത്. ഇവയില്‍ വൈരുദ്ധ്യമല്ല, ജൈവമായ തുടര്‍ച്ചയാണ് ഉള്ളതും. എന്നാല്‍ അവയെ അതാതിന്റെ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വ്യാഖ്യാനിക്കുമ്പോള്‍ പ്രതിഷേധങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. അത് എന്തിനെ ചെറുക്കാന്‍ ശ്രമിച്ചോ ആ  അധികാരം തന്നെയായി തീരുന്നു.


kanjana1
ആദര്‍ശപ്രണയം പുറത്ത് നിര്‍ത്തുന്നവര്‍

പൊതുബോധം പ്രണയത്തെ നിര്‍വചനാതീതം എന്ന് നിര്‍വചിക്കുന്നതിനു പിന്നില്‍ നിര്‍വചനങ്ങള്‍ ഉല്പാദിപ്പിക്കുന്ന ജ്ഞാനബന്ധിയായ അധികാരത്തിനോടുള്ള ഭയം മാത്രമല്ല, മറിച്ച് നിര്‍വചനങ്ങള്‍ക്ക് പുറത്ത് കാലാകാലമായി നിലനില്ക്കുന്ന ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ആശയ അടിത്തറ, അതുല്പാദിപ്പിക്കുന്ന അധികാരം, അതിനെ ആശ്രയിക്കുന്ന വ്യവസ്ഥ തകരുമോ എന്ന ഭയം കൂടിയാണ്.

പ്രതിഷേധങ്ങളുടെ മുഖ്യമായ ഒരു ഉള്ളടക്കം അവയുടെ വൈവിദ്ധ്യമാണ്. അനീതിയുമായി അതിനുള്ളത് ആപേക്ഷികമായ ഒരു ബന്ധം തന്നെയാണ്. പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥ ചൂഷണത്തിന്റെതായ അതിന്റെ രീതിശാസ്ത്രത്തെ വൈവിധ്യവല്‍ക്കരിക്കുമ്പോള്‍ അതിനെതിരേ ഉള്ള പ്രതിഷേധങ്ങളും ആപേക്ഷികമായി നൂതനമായ രൂപങ്ങള്‍ കൈക്കൊള്ളുന്നു. അതുകൊണ്ടാണ് മാറുമറയ്ക്കാന്‍ സമരം ചെയ്തവരുടെ പിന്മുറ തന്നെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി പ്രതിഷേധിക്കുന്നത്. ഇവയില്‍ വൈരുദ്ധ്യമല്ല, ജൈവമായ തുടര്‍ച്ചയാണ് ഉള്ളതും. എന്നാല്‍ അവയെ അതാതിന്റെ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വ്യാഖ്യാനിക്കുമ്പോള്‍ പ്രതിഷേധങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. അത് എന്തിനെ ചെറുക്കാന്‍ ശ്രമിച്ചോ ആ  അധികാരം തന്നെയായി തീരുന്നു.

കാഞ്ചനമാല മൊയ്തീനെ പ്രേമിച്ചത് ഒരിക്കലും ഒരുമിച്ച് ജീവിക്കരുത് എന്നോ, വിരലില്‍ പോലും തൊടരുത് എന്ന ലക്ഷ്യം വച്ചോ ആയിരുന്നു എന്നതിന് ഒരു തെളിവുമില്ല. മറിച്ച് കരുതാന്‍ പരാജയപ്പെട്ട നിരവധി പലായനശ്രമങ്ങള്‍ തെളിവായുണ്ട് താനും. പ്ലേറ്റോണിക് എന്നൊക്കെ നാം വിളിക്കുന്ന ഒരു ആണ്‍-പെണ്‍ ബന്ധത്തിന്റെ പ്രായോഗികമായ സാദ്ധ്യത ജീവിതം കൊണ്ട് പരീക്ഷിച്ചറിയുക എന്ന ജ്ഞാനബന്ധിയായ താല്പര്യത്തില്‍നിന്ന് ആയിരുന്നില്ല മൊയ്തീന്‍കാഞ്ചനമാല പ്രണയമുണ്ടായത്. അതായത് കാഞ്ചനമാല ലൈംഗീകമായ പുരുഷ സ്പര്‍ശം അറിയാതെ ജീവിക്കാന്‍ തീരുമാനിച്ചത് അവര്‍ക്ക് സ്വന്തം കന്യകാത്വത്തിനോടുള്ള പ്രണയം കൊണ്ടായിരുന്നില്ല, മറിച്ച് ഇഷ്ടമുള്ള പുരുഷനുമായി ഒരുമിച്ച് ജീവിക്കുവാനുള്ള അവരുടെ അവകാശത്തെ കവര്‍ന്ന വ്യവസ്ഥയോടുള്ള, ഒരുപക്ഷേ  അഞ്ച് ജീവന്‍ രക്ഷിച്ചിട്ടും ആറാം ഉദ്യമത്തില്‍  മൊയ്തീനെ കൊണ്ടുപോയി സായൂജ്യമടഞ്ഞ  മലവെള്ളപാച്ചിലിലെ വിധിയോടുള്ള പ്രതിഷേധം എന്ന നിലയില്‍ ആയിരുന്നു. ആ പ്രതിഷേധത്തെയാണ് നാം മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ ആദര്‍ശവല്‍ക്കരണ ഉപാധി എന്ന നിലയില്‍ ആഘോഷമായി സ്ഥാപനവല്‍ക്കരിക്കുന്നത്.


കാഞ്ചനമാല ലൈംഗീകമായ പുരുഷ സ്പര്‍ശം അറിയാതെ ജീവിക്കാന്‍ തീരുമാനിച്ചത് അവര്‍ക്ക് സ്വന്തം കന്യകാത്വത്തിനോടുള്ള പ്രണയം കൊണ്ടായിരുന്നില്ല, മറിച്ച് ഇഷ്ടമുള്ള പുരുഷനുമായി ഒരുമിച്ച് ജീവിക്കുവാനുള്ള അവരുടെ അവകാശത്തെ കവര്‍ന്ന വ്യവസ്ഥയോടുള്ള, ഒരുപക്ഷേ  അഞ്ച് ജീവന്‍ രക്ഷിച്ചിട്ടും ആറാം ഉദ്യമത്തില്‍  മൊയ്തീനെ കൊണ്ടുപോയി സായൂജ്യമടഞ്ഞ  മലവെള്ളപാച്ചിലിലെ വിധിയോടുള്ള പ്രതിഷേധം എന്ന നിലയില്‍ ആയിരുന്നു. ആ പ്രതിഷേധത്തെയാണ് നാം മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ ആദര്‍ശവല്‍ക്കരണ ഉപാധി എന്ന നിലയില്‍ ആഘോഷമായി സ്ഥാപനവല്‍ക്കരിക്കുന്നത്.


kanjana

ഇത് പുറത്ത് നിര്‍ത്തുന്നത് ഒരിക്കല്‍ പ്രണയത്തില്‍ പരാജയപ്പെട്ടവരുടെ പിന്നീടുള്ള അതിജീവന സാധ്യതകളെ മുഴുവനായാണ്. പ്രയോഗതലത്തില്‍ വിവാഹമോചിതരായ സ്ത്രീകളോടും പുനര്‍ വിവാഹിതരായ വിധവകളോടും ഒക്കെയുള്ള സാമൂഹ്യമായ സംശയങ്ങള്‍ക്കും അവരുടെ സാമൂഹ്യ നൈതികതയോടുള്ള പുച്ഛത്തിനും പിന്നില്‍ സതി ദേവിയോടുള്ള ആണ്‍കോയ്മയുടെ ആരാധന തന്നെയാണ്. ഉടന്തടി ചാടണ്ട, പക്ഷേ മറ്റൊരു ജീവിതം, അത് സ്ത്രീ തേടുമ്പോള്‍ മാത്രം മാംസദാഹമായി മാറുന്നു! അത്തരം ഒരു സാമൂഹ്യ നൈതീകതയുടെ പരോക്ഷപ്രകടനം കൂടിയാണ് മാംസനിബദ്ധമല്ലാത്ത മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തോടുള്ള പൊതുബോധത്തിന്റെ  ആദര്‍ശപരമായ ഐക്യദാര്‍ഢ്യവും അതിന്റെ ബോക്‌സോഫീസ് പ്രതിനിധാനങ്ങളും.

പ്രണയത്തിന്റെ വ്യക്തി, സാമൂഹ്യ തലങ്ങള്‍

സമൂഹം ഇന്ന് വ്യക്തിതലത്തില്‍, അങ്ങനെ മാത്രം ആദര്‍ശവല്‍ക്കരിക്കുന്ന പ്രണയബന്ധിയായ അര്‍പ്പണത്തെ സമൂഹതലത്തില്‍ എന്നും സംശയിക്കുകയും സാദ്ധ്യമായ യുക്തികള്‍ വച്ച് എതിര്‍ക്കുകയുമേ ചെയ്തിട്ടുള്ളു. മൊയ്തീന്‍-കാഞ്ചനമാല പ്രണയ മാതൃകയുടെ തുടര്‍ച്ചകളെ കായികമായി നേരിടും എന്ന സംഘി തിട്ടൂരം “എന്ന് സ്വന്തം മൊയ്തീന്‍” എന്ന സിനിമയെ പോലെ ജനപ്രിയം ആകുന്നത് അതുകൊണ്ടാണ്. വ്യക്തി തലത്തിലെ  പ്രണയം  ഒരു പുരുഷപക്ഷ ആഖ്യാനമാണ്. അത് നമുക്ക് ഇഷ്ടമാണ്. സമൂഹ തലത്തില്‍ അതിനോട് നമുക്ക് സംശയവും, ഭയവുമാണ്. കാരണം സ്ത്രീകള്‍ പ്രണയം തങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചാല്‍ അത് ചിലപ്പോള്‍ സാമൂഹ്യമായി പല പുരുഷ നിര്‍മ്മിത നിയമങ്ങളുടെയും ശവക്കുഴി തോണ്ടിയേക്കാം.

അതുകൊണ്ടാണ് കാഞ്ചനമാലയ്ക്ക്  പുരുഷപ്രതിബിംബങ്ങള്‍ ഉണ്ടാകാത്തത്. ആണ്മക്കളുടെ എണ്ണമറ്റ പ്രണയങ്ങളെ “ശ്രീകൃഷ്ണന്‍” എന്ന ബിംബമൊക്കെ ഉപയോഗിച്ച് പോലിപ്പിച്ച് നിര്‍വൃതിയടയുന്ന മാതാപിതാക്കളെ കാണാം. എന്നാല്‍ പെണ്മക്കളുടെ പ്രണയം, അവരുടെ കാമുകന്മാരുടെ എണ്ണം ഒന്നും അഭിമാനിക്കാവുന്നതല്ല. അവള്‍ ഇന്നും ആണിന്റെ മുഖത്ത് നോക്കാത്ത ഒന്നാകണം! ഇനി അധവാ പ്രണയത്തില്‍ പെട്ടാലും ഒരു അദൃശ്യ യോനീ കവചം ഉണ്ടാകി വയ്‌ക്കേണ്ട ബാദ്ധ്യത വ്യവസ്ഥയ്ക്കുണ്ട്. ആ റോളാണ് മാംസനിബദ്ധമല്ലാത്ത അനുരാഗം എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആദര്‍ശം സാംസ്‌കാരികമായി നിറവേറ്റുന്നത്.


വ്യക്തി തലത്തിലെ  പ്രണയം  ഒരു പുരുഷപക്ഷ ആഖ്യാനമാണ്. അത് നമുക്ക് ഇഷ്ടമാണ്. സമൂഹ തലത്തില്‍ അതിനോട് നമുക്ക് സംശയവും, ഭയവുമാണ്. കാരണം സ്ത്രീകള്‍ പ്രണയം തങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചാല്‍ അത് ചിലപ്പോള്‍ സാമൂഹ്യമായി പല പുരുഷ നിര്‍മ്മിത നിയമങ്ങളുടെയും ശവക്കുഴി തോണ്ടിയേക്കാം.


heart

പ്രണയം ഇന്നൊരു ജനപ്രിയ പ്രമേയമൊന്നുമല്ല. സ്‌നേഹം വാരി തൂകി വളര്‍ത്തിക്കൊണ്ടുവന്ന വന്ന മാതാപിതാക്കളുടെ കണ്ണിരും കിനാക്കളും കാണാതെ ഒരുപോക്ക് പോയതില്‍ പശ്ചാത്തപിക്കുകയും തിരികെ വരികയും ചെയ്യുന്നവരാണ് ഇന്നത്തെ പ്രണയ കഥയിലെ നായികാനായകന്മാര്‍. വന്‍ ബൊക്‌സോഫീസ് വിപ്ലവമായി മാറിയ പ്രേമം സിനിമ പോലും പറയാതെ  പറയുന്നത് കണ്ടവളുമാരുടെ പിറകേ നടക്കാതെ കണ്ടിഷ്ടപ്പെട്ടാല്‍ നേരെ വീട്ടില്‍ പോയി കല്യാണം ആലോചിക്കുക എന്നതാണ്. ആ ഒരു സാഹചര്യത്തിലും നമ്മുടെ പൊതുസമൂഹം മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തെ അങ്ങനെയങ്ങ് ഏറ്റെടുത്തെങ്കില്‍ അതില്‍ അനുരാഗത്തില്‍ ഉപരി  മാംസ നിബദ്ധമാല്ലാത്ത അനുരാഗത്തിന് തന്നെയാണ് പങ്ക്. അതിന്റെ കാരണമാകട്ടെ അവയെ ആവശ്യമുള്ളപ്പോള്‍ മാത്രം തുറന്നു നോക്കാവുന്നതും, അല്ലാത്തപ്പോഴൊക്കെ  അടഞ്ഞ് തന്നെ ഇരിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യാവുന്ന ഒരു മിത്താക്കി മാറ്റാന്‍ എളുപ്പമാണ് എന്നത് തന്നെ.

കാഞ്ചനമാല മൊയ്തീന്‍ പ്രണയം മാംസബദ്ധമായാല്‍ അത് പ്രാഥമികമായി വ്യക്തിയില്‍ നിന്ന് മാറി അനിവാര്യമെന്നൊണം സാമൂഹ്യവല്‍ക്കരിക്കപ്പെടും. അതില്‍നിന്ന് കുട്ടികളുണ്ടാകും. അവരിലൂടെ ആ പ്രണയത്തിന് ഭൗതീകമായ ഒരു ചരിത്രവും, അത് ഉണ്ടാക്കുന്ന നിരവധിയായ പ്രായോഗിക ദൈനംദിന പ്രശ്‌നങ്ങളും, “മതമില്ലാത്ത ജീവന്‍” വരെയും  ഉണ്ടാവും. അവയിലൂടെ ആ പ്രണയം നിരന്തരം വര്‍ത്തമാനവല്‍ക്കരിക്കപ്പെടും. മാംസബദ്ധമല്ലാത്ത പ്രണയത്തിന്റെ വ്യക്തിഗത ആദര്‍ശവല്‍ക്കരണങ്ങള്‍ അത്തരം ഒരു സാമൂഹ്യ ഭീഷണി ഉയര്‍ത്തുന്നില്ല.

പ്രണയത്തിന്റെ ജനപ്രിയ പരിപ്രേക്ഷ്യങ്ങള്‍

സ്ത്രീയുടെതായ ഒരു പരിപ്രേക്ഷ്യത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇതില്‍ പിന്നെയും പ്രശ്‌നങ്ങളുണ്ട്. ഇതരമതസ്ഥയായ സ്ത്രീയെ പ്രണയിച്ച പുരുഷന്മാര്‍ വേറെയും ഉണ്ട്. അവരുടെ അധികാരത്തിന്റെ രാജകീയ പ്രതിനിധാനങ്ങള്‍ ഒരു രാജ്യത്തിന്റെ തന്നെ മതബോധത്തെ തങ്ങള്‍ക്കൊപ്പം പരിവര്‍ത്തനം ചെയ്യുമ്പോള്‍ പേട്രിയാര്‍ക്കിയില്‍ നിന്ന് ഇറ്റ് വീണുകിട്ടുന്ന അധികാരം മാത്രമുള്ള അവയുടെ സാമാന്യ  വ്യക്തിഗത പ്രതിനിധാനങ്ങള്‍ സ്ത്രീയേ തന്റെ മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് കണ്ടുവരുന്നത്. ആണ്‍കോയ്മയുടെ  അധികാര സമവാക്യങ്ങള്‍ തന്നെ ഇത്തരം പുരുഷപ്രോക്തമായ നീക്കുപോക്കുകളില്‍ മുഴുവനും നിലനില്ക്കുന്നത് എന്ന് ചുരുക്കം. ഇതിന് പുറത്താകുന്നവര്‍ പ്രണയം എന്ന നാമരൂപം  ആദര്‍ശവല്‍ക്കരിക്കപ്പെടുമ്പോഴും, ക്രിയാ രൂപത്തില്‍ വേട്ടയാടപ്പെടും. ഇന്ത്യയില്‍ ഇന്നും, ഈ 2015ലും തുടരുന്ന ദുരഭിമാനക്കൊലകളുടെ ചരിത്രം പറയുന്നത് അതാണ്.


മൊയ്തീന്‍-കാഞ്ചനമാല പ്രണയം ഒരു ഇതിഹാസമാകുന്നത് അതിന് സംഘര്‍ഷാത്മകമായ ഒരു ഭൗതീക തുടര്‍ച്ച ഉണ്ടായില്ല എന്നതിനാല്‍ കൂടിയാണ്. മൊയ്തീന്‍ മരിക്കുകയും അയാളുമായുള്ള പ്രണയത്തിന്റെ സ്മരണയുടെ ചിതയില്‍ കാഞ്ചനമാല എന്ന മാംസം കൊണ്ടുണ്ടാക്കിയ ശരീരം സതി അനുഷ്ഠിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ആ ചരിത്ര സംഭവം, അവരില്‍ ഒരാള്‍ ജീവിച്ചിരിക്കെ തന്നെ പ്രണയത്തിന്റെ ജനപ്രിയമായ ഒരു കാമുകീകാമുക ബിംബമായി മിത്ത് വല്ക്കരിക്കപ്പെട്ടത് .


kanjana-moideen-2

അതായത് മൊയ്തീന്‍-കാഞ്ചനമാല പ്രണയം ഒരു ഇതിഹാസമാകുന്നത് അതിന് സംഘര്‍ഷാത്മകമായ ഒരു ഭൗതീക തുടര്‍ച്ച ഉണ്ടായില്ല എന്നതിനാല്‍ കൂടിയാണ്. മൊയ്തീന്‍ മരിക്കുകയും അയാളുമായുള്ള പ്രണയത്തിന്റെ സ്മരണയുടെ ചിതയില്‍ കാഞ്ചനമാല എന്ന മാംസം കൊണ്ടുണ്ടാക്കിയ ശരീരം സതി അനുഷ്ഠിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ആ ചരിത്ര സംഭവം, അവരില്‍ ഒരാള്‍ ജീവിച്ചിരിക്കെ തന്നെ പ്രണയത്തിന്റെ ജനപ്രിയമായ ഒരു കാമുകീകാമുക ബിംബമായി മിത്ത് വല്ക്കരിക്കപ്പെട്ടത് .

മാംസനിബദ്ധമല്ലാത്ത പ്രണയം എന്നത് പിതൃകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥ സ്ത്രീക്ക് നിബന്ധനയായും, പുരുഷന് നിവര്‍ത്തികേടായും  അനുവദിക്കുന്ന ഒരു ഒന്നാണ്. രണ്ടാമത് ഒരു സ്ത്രീയെ സ്വീകരിക്കുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം ആദ്യ പ്രണയത്തിനോടുള്ള അയാളുടെ വൈകാരിക അര്‍പ്പണം തന്നെ  ഒരു യോഗ്യതയാണ്. ആ സ്ത്രീയെ നിങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്നത് നിങ്ങളുടെ പുതിയ കാമുകി നിങ്ങളില്‍ കണ്ടെത്തുന്ന ഒരു യോഗ്യതയാണ്; അയോഗ്യതയല്ല. എന്നാല്‍  ഇപ്പോഴും മറ്റൊരു പുരുഷനെ മനസ്സില്‍ കൊണ്ടുനടക്കുന്ന സ്ത്രീയുടെ “ഭര്‍ത്താവ് ഉദ്യോഗം” വഹിക്കുന്ന പുരുഷനോ? അയാള്‍ ഒരിക്കലും നായകനല്ല, ഉപനായകന്‍ മാത്രമാണ്. ഇതിലൂടെ നഷ്ടമാകുന്നത് പൗരുഷവുമല്ല; പരോക്ഷമായി പരിഹസിക്കപ്പെടുന്നത് ആ പുരുഷനിലുള്ള സ്‌ത്രൈണത മാത്രമാണ്. ആ സാധ്യതയുടെ, അത്തരം ഒരു നീക്ക്‌പോക്കിന്റെ  നിരാസമാണ് സതിയിലൂടെ പൂര്‍ണ്ണമായും കാഞ്ചനമാലയിലൂടെ ഭാഗികമായും നിറവേറുന്നതും മൊയ്തീനിലൂടെ ഒരിക്കലും ശ്രമിച്ചുനോക്കപ്പെടാത്തതും ആയ പേട്രിയാര്‍ക്കിക് പ്രണയത്തിന്റെ ആഖ്യാനപരമായ ഇതിഹാസം.

നല്ല സിനിമ ആയതുകൊണ്ട് മാത്രം പൊതുബോധം ഒരു സിനിമയേയും ഏറ്റെടുക്കില്ല എന്നാണ് നാളിതുവരെയുള  അനുഭവം. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ചില ഘടകങ്ങളെങ്കിലും ഇല്ലാതെ ജനം തീയേറ്ററുകളില്‍ നിറയുകയുമില്ല. യാഥാസ്ഥിതികവും മത, സാമുദായിക സ്വത്വങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതും ദളിത്, സ്ത്രീ, മത, ലൈംഗീക ന്യൂനപക്ഷ വിരുദ്ധവും ആയ കേരളീയ പൊതുബോധത്തെ ഏതെങ്കിലും തരത്തില്‍ തൃപ്തിപ്പെടുത്തുകയും, ഒപ്പം ഒരു നല്ല സിനിമയായി നിലനില്ക്കുകയും ചെയ്യുക സാദ്ധ്യമാണോ?

അതിന്റെ ഉത്തരത്തിലേക്ക് നയിക്കാവുന്ന ഒരു ക്ലൂ സിനിമയെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ഒരു എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മൊയ്തീന്റെ സഹോദരന്‍ കൂടിയായ റഷീദ് നടത്തുന്ന നിരീക്ഷണത്തിലുണ്ട്. കാമുകന്റെ  മരണശേഷവും അയാളോടുള്ള പ്രണയത്തില്‍, ആ ഓര്‍മ്മകളില്‍ മാത്രമായി ജീവിക്കുന്ന ഒരു കാമുകിയുടെ, പരസ്പരം വിരലില്‍ പോലും തൊട്ടിട്ടിലാത്ത ആ പ്രണയത്തിലെ ശരീരരഹിതമായ ആദര്‍ശത്തിന്റെ  കഥ പറയുന്നു എന്നതാണ് “ഐ ടി പ്രണയ”ങ്ങളുടെ ഈ കാലത്ത് “എന്ന് നിന്റെ മൊയ്തീ”നെ വ്യത്യസ്തമാക്കുന്നതും ജനത്തെ അത് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാക്കുന്നതുമായ ഘടകം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അത് ഒന്നല്ല, ഒരൊന്നൊന്നര ക്ലൂവാണ് .