| Thursday, 15th December 2022, 6:12 pm

'ലൈഫ് എന്‍ജോയ് ചെയ്യ് ഇക്കാ'; ഫാമിലി ഫീല്‍ഗുഡുമായി സുരാജ്; എന്നാലും എന്റെ അളിയ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാവുന്ന എന്നാലും ‘എന്റെ അളിയ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സുരാജ്, ഗായത്രി, സിദ്ദീഖ്, ലെന എന്നിവര്‍ പ്രധാനമായും എത്തുന്ന ‘എന്നാലും എന്റെ അളിയ’ ഒരു ഫാമിലി ഫീല്‍ ഗുഡ് സിനിമയാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

സുരാജിന്റെയും ഗായത്രിയുടെയും റൊമാന്റിക് പോര്‍ഷനുകളുള്‍പ്പെട്ട, നേരത്തെ വന്ന ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ‘ലവ് ജിഹാദ്’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. ആദ്യത്തെ ടീസര്‍ വന്നതും ഈ പേരില്‍ തന്നെയായിരുന്നു. പിന്നീട് പേര് മാറ്റി ‘എന്നാലും എന്റെ അളിയ’ എന്നാക്കി മാറ്റുകയായിരുന്നു.

ദുബായില്‍ താമസിക്കുന്ന ഹിന്ദു – മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന ഒരു പ്രണയവും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും ദുബായിലാണ് ചിത്രീകരിച്ചത്.

മീര നന്ദന്‍, അമൃത, ജോസ് കുട്ടി, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബാഷ് മുഹമ്മദ് ശ്രീകുമാര്‍ അറക്കല്‍ എന്നിവരാണ് തിരക്കഥയൊരുക്കിയത്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം.

റോയ് ആണ് ഒടുവില്‍ പുറത്ത് വന്ന സുരാജിന്റെ ചിത്രം. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒമ്പതിന് സോണി ലിവിലാണ് റിലീസ് ചെയ്തത്. സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവാത്ത മാനസികാവസ്ഥയുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ചത്.
സിജ റോസ് നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജിന്‍സ് ഭാസ്‌ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ അഞ്ജു ജോസഫ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: ennalum ente aliya teaser

We use cookies to give you the best possible experience. Learn more