സ്വാഭാവിക അഭിനയത്തിന്റെ പുതിയ മുഖങ്ങള്‍, 'എന്നാലും ന്റെ ഇസ്മി' ഇത്രയും കാലം എവിടെയായിരുന്നു
Entertainment news
സ്വാഭാവിക അഭിനയത്തിന്റെ പുതിയ മുഖങ്ങള്‍, 'എന്നാലും ന്റെ ഇസ്മി' ഇത്രയും കാലം എവിടെയായിരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th January 2023, 3:01 pm

മലയാള സിനിമയിലേക്ക് ഒരുപാട് പുതുമുഖങ്ങളാണ് ഇപ്പോള്‍ കടന്നുവരുന്നത്. എന്നാല്‍ അവരുടെ പ്രകടനങ്ങള്‍ കണ്ടാല്‍ ആരും തന്നെ പറയില്ല ആദ്യമായാണ് ഇവര്‍ ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നതെന്ന്. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടി കാണിക്കാന്‍ കഴിയും.

ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട പ്രകടനം തന്നെയായിരുന്നു ഇസ്മിയായി വേഷമിട്ട അമൃത മേനോന്‍ കാഴ്ചവച്ചത്. സ്വാഭാവികമായ അഭിനയ മുഹൂര്‍ത്തങ്ങളാണ് ആ അഭിനയത്രി സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അവരുടെ സംസാര ശൈലിയും മൈന്യൂട്ടായിട്ടുള്ള ചില ഭാവങ്ങളും വളരെ രസകരമായി തന്നെ അനുഭവപ്പെട്ടു.

അവരുടെ കഥാപാത്രനിര്‍മ്മിതിയും മികച്ചതായിരുന്നു. സിനിമയില്‍ പ്രേക്ഷകന് ഏറ്റവുമധികം കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രവും ഇതുതന്നെയായിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളും, സ്വാതന്ത്ര്യമില്ലായ്മയും ആ കഥാപാത്രത്തിലൂടെ കൃത്യമായി കാണിച്ച് തരുന്നുണ്ട്.

ലെന അവതരിപ്പിച്ച ‘സുലു’ എന്ന അമ്മ കഥാപാത്രവുമായുള്ള കെമിസ്ട്രിയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഇരുവരും സ്‌ക്രീനില്‍ ഒരുമിച്ചു വരുന്ന നിമിഷങ്ങളൊക്കെ വളരെ രസകരമായി തന്നെ അനുഭവപ്പെടും. അവരുടെ സംഭാഷണങ്ങളും ബോഡി ലാംഗ്വേജുമൊക്കെ യഥാര്‍ത്ഥ ജീവിതത്തിലെ ഒരു അമ്മയെയും മകളെയും ഓര്‍മിപ്പിക്കുന്നതായിരുന്നു.

ആദ്യമായി ക്യാമറക്ക് മുമ്പില്‍ വരുന്നു എന്ന തോന്നല്‍ പ്രേക്ഷകന് സമ്മാനിക്കാതെ വളരെ സ്വാഭാവികമായി ഇസ്മിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത, ഒരു നടി എന്ന നിലയില്‍ അവരുടെ വലിയ വിജയമാണ്. ഇസ്മി എന്ന കഥാപാത്രത്തെ സിനിമയില്‍ കാണിക്കുന്ന മൊമെന്റ് മുതല്‍, എന്താണ് ആ കഥാപാത്രത്തിന്റെ സ്വഭാവമെന്ന് കൃത്യമായി പ്രേക്ഷകനും മനസിലാവുന്നുണ്ട്. അതില്‍ പ്രധാന പങ്കു വഹിക്കുന്നത് ഇവരുടെ പ്രകടനം തന്നെയാണ്.

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത് ജനുവരി ആറിന് തിയേറ്ററുകളിലെത്തിയ സിനിമയാണ് എന്നാലും ന്റളിയാ. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍, സിദ്ദീഖ്, ലെന തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: ennalum entaliya movie ismi performance