ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ‘എന്നൈ നോക്കി പായും തോട്ട’ ചിത്രത്തിന്റെ റീലിസ് മാറ്റി വച്ചു. ചിത്രം സെപ്തംബര്‍ ആറിനു പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ റിലീസ് മാറ്റിവെച്ചതായാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പറയുന്നത്. സെപ്തംബര്‍ 12നു ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവ് പി മദന്‍ പറഞ്ഞു.
‘സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന എല്ലാവരും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’ നിര്‍മാതാവ് പറഞ്ഞു.
ഗൗതം മേനോന് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ധനുഷും മേഘ ആകാശുമാണ് പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പുന്നത്. ജോമോന് ടി ജോണും മനോജ് പരമഹംസയും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
2016 മാര്‍ച്ച് മാസത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മാണം.
സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് ഏറെ നാളുകളായി പ്രതിസന്ധിയിലായിരുന്നതോടെ ചിത്രം ഉപേക്ഷിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ഒന്നര വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ മികച്ച പ്രതികരണമാണ് നേടിയത്. ഡര്‍ബുക്ക ശിവയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.