Movie Day
ദി വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ അഭിനയം ആസ്വദിച്ചു: ലിയനാര്‍ഡോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 29, 05:40 am
Wednesday, 29th January 2014, 11:10 am

[]ദി വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ അഭിനയം ഏറെ രസകരമായിരുന്നെന്ന് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ. ചിത്രത്തിലെ വന്യത ഏറെ രസകരമായിരുന്നെന്നും ലിയനാര്‍ഡോ പറയുന്നു.

ചിത്രത്തില്‍ സ്റ്റോക് ബ്രോക്കര്‍ ആയാണ് ലിയനാര്‍ഡോ വേഷമിട്ടത്. സിനിമയിലെ അഭിനയം രസകരമായിരുന്നു. അസ്വാഭാവികമായ ഒരുപാട് രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അഭിനയിക്കുമ്പോള്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അത്ര മനോഹരമായിരുന്നു ചിത്രീകരണം. ലിയനാര്‍ഡോ പറഞ്ഞു.

ദി വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലിയനാര്‍ഡോയെ തേടിയെത്തിയിരുന്നു. ഏറെ പ്രശംസിക്കപ്പെട്ട ചിത്രമായിരുന്നു വോള്‍ഫ്  ഓഫ് വാള്‍സ്ട്രീറ്റ്.