Malayalam Cinema
പി.ജയചന്ദ്രനും അഭയയും; മഞ്ജുവാര്യര്‍ ചിത്രം പ്രതിപൂവന്‍ കോഴിയിലെ ആദ്യഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Nov 22, 03:11 pm
Friday, 22nd November 2019, 8:41 pm

മഞ്ജുവാര്യരെ നായികയാത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന് പ്രതി പൂവന്‍ കോഴിയിലെ ആദ്യ ഗാനം പുറത്തുവന്നു. ‘ഏനിന്നാ ഏനിതെന്നാ’ എന്ന ഗാനമാണ് പുറത്ത് വിട്ടത. നിവിന്‍ പോളി ഗാനം പുറത്തുവിട്ടത്.

ഗോപിസുന്ദറിന്റെ സംഗീതത്തില്‍ അനില്‍ പനച്ചൂരാന്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും അഭയ ഹിരന്‍മയിയും ചേര്‍ന്നാണ്.

ഉണ്ണി ആറിന്റെ പ്രതി പൂവന്‍ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ആ നോവല്‍ അല്ലായെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും.


DoolNews Video