| Thursday, 5th July 2018, 7:35 pm

ലോകകപ്പില്‍ സ്പാനിഷ് ലീഗിനെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ലീഗ് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പ് മത്സരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. പല പ്രമുഖ താരങ്ങളും വഴിയില്‍ വീണ് കഴിഞ്ഞു. ലയണല്‍ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മുഹമ്മദ് സലായും മടങ്ങി.

ക്വാര്‍ട്ടറില്‍ പരസ്പരം മാറ്റുരയ്ക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ഇംഗ്ലീഷ് ലീഗില്‍ നിന്നാണ്. കളിമികവില്‍ ഇംഗ്ലീഷ് ലീഗിനേക്കാള്‍ മുന്നിലാണെന്ന് വിലയിരുത്തപ്പെടുന്ന സ്പാനിഷ് ലീഗിന് ഇംഗ്ലീഷ് ലീഗ് താരങ്ങളുടെ അടുത്തെങ്ങും എത്താന്‍ സാധിച്ചിട്ടില്ല.

52ഓളം താരങ്ങളാണ് ഇംഗ്ലീഷ് ലീഗില്‍ നിന്നും ലോകകപ്പ് ക്വാര്‍ട്ടര്‍ ഘട്ടം വരെ എത്തിയിരിക്കുന്നത്. സ്പാനിഷ് ലീഗില്‍ നിന്നും 25 താരങ്ങല്‍ മാത്രമേ ക്വാര്‍ട്ടറില്‍ എത്തിയിട്ടുള്ളു. വളരെ പ്രകടമായ മുന്‍തൂക്കമാണ് ഇംഗ്ലീഷ് ലീഗ് താരങ്ങള്‍ക്ക് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉള്ളത്.


ALSO READ: വാട്ട്‌സാപ്പ് കൊലപാതങ്ങള്‍ നിയന്ത്രണാധീതമാവുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍


ഇതില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ്. 11 താരങ്ങളാണ് സിറ്റിയില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. തൊട്ടുപിന്നില്‍ ഇംഗ്ലീഷ് ക്ലബ് തന്നെയായ ടോട്ടന്‍ഹാം തന്നെയാണ് 9 താരങ്ങള്‍. മൂന്നാം സ്ഥാനവും ഇംഗ്ലീഷ് ക്ലബിന് തന്നെ 8 താരങ്ങള്‍.

ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഇംഗ്ലീഷ് ക്ലബുകളില്‍ നിന്നുള്ള താരങ്ങള്‍ മാത്രമേ ഉള്ളു.

സ്പാനിഷ് ക്ലബുകളില്‍ ബാഴ്‌സിലോണയാണ് മുന്നില്‍. ഏഴ് താരങ്ങളെ ക്വാര്‍ട്ടറിലുണ്ട്. അത്‌ലറ്റിക്കോ മാഡ്രിന്റെ 6 താരങ്ങളും, റയല്‍ മാഡ്രിഡിന്റെ 5 താരങ്ങളും.


ALSO READ: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി: കെജ്രിവാള്‍ സര്‍ക്കാര്‍ നടപടി തെറ്റ്; അരുണ്‍ ജെയ്റ്റ്‌ലി


ഗോളുകളുടെ കാര്യത്തിലും മുമ്പില്‍ ഇംഗ്ലീഷ് ക്ലബ് താരങ്ങള്‍ തന്നെ. 6ഗോളുകളുമായി ഒന്നാം സ്ഥാനത്തുള്ള ഹാരി കെയ്‌നും, 4 ഗോളുകളുമായി തൊട്ടുപിന്നിലുള്ള റൊമേലു ലുക്കാക്കുവും ഇംഗ്ലീഷ് താരങ്ങള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ 4 ഗോളുകളും, ചെറിഷേവിന്റെ 3 ഗോളുകളും, യെറി മിനയുടെ 3 ഗോളുകളുമാണ് സ്പാനിഷ് ലീഗിന് എടുത്ത് പറയാനുള്ളത്.

ഇതില്‍ ഇംഗ്ലീഷ് ടീമില്‍ ലാ ലീഗ താരങ്ങളില്ല, ഉറുഗ്വേ ടീമിലും, റഷ്യന്‍ ടീമിലും ഇംഗ്ലീഷ് താരങ്ങളുമില്ല. ഇത്രയൊക്കെ താരങ്ങള്‍ ഉണ്ടെങ്കില്ലും ഉറുഗ്വേ റഷ്യ ഫൈനല്‍ വന്നാല്‍ ഇംഗ്ലീഷ് താരങ്ങള്‍ ആരുമില്ലാതത മത്സരം ആയിരിക്കും അത്.

Latest Stories

We use cookies to give you the best possible experience. Learn more