2024 വിമണ്‍സ് ടി-20 വേള്‍ഡ് കപ്പില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് മിന്നും വിജയമാണ് സ്വന്തമാക്കിയത്. ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനാണ് സാധിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ നിന്നും ടീം എലിമിനേറ്റ് ആവുകയും ചെയ്തു.
വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍മാരാണ്. ഹെയ്‌ലി മാത്യൂസ് 38 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം 50 റണ്‍സ് നേടി. ക്വിയാന ജോസഫ് 38 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സും നേടിയാണ് തിളങ്ങിയത്. വണ്‍ ഡൗണ്‍ ബാറ്റര്‍ ഡീന്‍ഡ്ര ടോട്ടിന്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 27 റണ്‍സും നേടിയിരുന്നു.
ഫീല്‍ഡിങ്ങില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന് വിന്‍ഡീസ് താരങ്ങളെ പുറത്താക്കാനുള്ള അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ലായിരുന്നു. മാത്രമല്ല തോല്‍വിക്ക് പുറമെ ഒരു നാണം കെട്ട റെക്കോഡും ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍ വന്നു ചേര്‍ന്നിരിക്കുകയാണ്.
2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ടുകളയുന്ന ടീമായി മാറാനാണ് ഇംഗ്ലണ്ടിന് സാധിച്ചത്.
ടീ, എടുത്ത ക്യാച്ചുകള്‍, വിട്ടുകളഞ്ഞ ക്യാച്ചുകള്‍, ക്യാച്ചിങ് എഫിഷ്യന്‍സി
ഇംഗ്ലണ്ട് – 7- 14 – 33.33%
ബംഗ്ലാദേശ് – 16 – 12 – 57.10%
സ്‌കോട്‌ലാന്‍ഡ് – 7 – 12 – 36.80%
സൗത്ത് ആഫ്രിക്ക – 14 – 10 – 68.30
ഇന്ത്യ – 20 – 9 – 69%
ഓസ്‌ട്രേലിയ – 15- 9 – 62.50%
വെസ്റ്റ് ഇന്‍ഡീസ് – 12 – 8 – 60%
ന്യൂസിലാന്‍ഡ് – 19 – 8 – 70.40%
ശ്രീലങ്ക – 12 – 8 – 60%
ഇംഗ്ലണ്ടിന് വേണ്ടി മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് നാലാമത് ഇറങ്ങിയ നാറ്റ് സൈവര്‍ ബ്രണ്ടാണ്. 57 റണ്‍സ് നേടി പുറത്താകാതെയാണ് താരം പുറത്താകാതെ നിന്നത്. അഞ്ച് ഫോറുകളാണ് താരം നേടിയത്. വിന്‍ഡീസിന് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ആഫി ഫ്‌ലെച്ചര്‍ ആണ്. മൂന്ന് വിക്കറ്റാണ് താരം നേടിയത്. ഹെയ്‌ലി മാത്ര്യൂസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഡീന്‍ഡ്ര ഒരു വിക്കറ്റും നേടി.
Content Highlight: England Women’s In Unwanted Record Achievement In 2024 Women’s T-20 World Cup