| Monday, 31st July 2023, 11:28 pm

കാവ്യനീതി; മത്സരം ഫിനിഷ് ചെയ്ത് ബ്രോഡ്; പരമ്പര സമനിലയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രിസിപ്പിക്കുന്ന വിജയം. രണ്ടാം ഇന്നിങ്‌സില്‍ 384 ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് 49 റണ്‍സകലെ വീണു. ഇതോടെ പരമ്പര 2-2ന് സമനിലയായി.

മികച്ച ഓപ്പണിങ്ങ് പാര്‍ട്ടനര്‍ഷിപ്പുമായി മുന്നേറിയ ഓസീസിനെ തകര്‍ത്തത് ക്രിസ് വോക്‌സിന്റെ സ്‌പെല്ലായിരുന്നു.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സമിത്ത് എന്നീ വമ്പന്‍മാരെയടക്കം നാല് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. മൊയീന്‍ അലി മൂന്ന് വിക്കറ്റും വീഴ്ത്തി. ഓസീസിനായി വാര്‍ണര്‍ 60 ഖവാജ 72 സ്റ്റീവ് സമിത് 54 എന്നിവര്‍ തിളങ്ങി. ട്രാവിസ് ഹെഡ് 43 റണ്‍സ് നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ അവസാന മത്സരമായിരുന്നു ഇത്. കാവ്യനീതിയെന്ന പോലെ മത്സരം ഫിനിഷ് ചെയ്തതും ബ്രോഡാണ്.

രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് ബ്രോഡ് നേടിയത്. അത് അവസാനത്തെ രണ്ട് വിക്കറ്റുകളായിരുന്നു. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെയും ടോഡ് മര്‍ഫിയെയും ബെയര്‍‌സ്റ്റോയുടെ കയ്യിലെത്തിച്ചായിരുന്നു ബ്രോഡ് മത്സരം തീര്‍ത്തത്.

മാര്‍ക്ക് വുഡ് ഒരു വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സണും റൂട്ടിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഹാരി ബ്രൂക്കിന്റെ 85 റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 283 റണ്‍സ് നേടിയിരുന്നു. ഓസീസ് 295 റണ്‍സ് നേടി 12 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സിന്റെ ട്രയലുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ജോ റൂട്ടിന്റെ 91 റണ്‍സിന്റെയും സാക്ക് ക്രൗളിയുടെ 73 റണ്‍സിന്റെയും ബലത്തില്‍ 395 റണ്‍സ് നേടിയിരുന്നു. ഓസീസിനായി രണ്ടാം ഇന്നിങ്സില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വിക്കറ്റ് വീതം നേടിയിരുന്നു.

മത്സരം നടന്ന ഓവല്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഹോം ഗ്രൗണ്ടാണ് എന്നുള്ളതും അദ്ദേഹത്തിന് ഈ വിജയം മധുരം കൂട്ടുന്നു. ആഷസ് എന്നും ആസ്വദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 600 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളറാണ് ബ്രോഡ്.

പരമ്പര സമനിലയായെങ്കിലും മുമ്പ് നടന്ന ആഷസ് ജയിച്ചതിന്റെ പേരില്‍ ഓസീസ് ആഷസ് നിലനിര്‍ത്തും.

Content  Highlight: England Win Final Match of Ashes as Broad Finishes the Match

We use cookies to give you the best possible experience. Learn more