കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് വിദേശത്ത് ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത്. അവസാന ടെസ്റ്റില്‍ പൊരുതാന്‍ ശ്രമിച്ച മരതകദ്വീപുകാരെ 42 റണ്‍സിനാണ് ഇംഗ്ലണ്ട് തറ പറ്റിച്ചത്.
സ്‌കോര്‍ ഇംഗ്ലണ്ട് 336,230. ശ്രീലങ്ക 240,284
രണ്ടാമിന്നിങ്‌സില്‍ 327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്കയ്ക്ക് 284 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 86 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റേയും 65 റണ്‍സെടുത്ത റോഷന്‍ സില്‍വയുടേയും ഇന്നിങ്‌സ് ശ്രീലങ്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും മൊയീന്‍ അലിയുടേയും ജാക്ക് ലീച്ചിന്റേയും ബോളിങിന് മുമ്പില്‍ തകര്‍ന്നടിഞ്ഞു.
ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ജാക്ക് ലീച്ചും നാല് വീതം വിക്കറ്റ് വീഴ്ത്തി. ബെന്‍സ്‌റ്റോക്‌സ് ഒരു വിക്കറ്റെടുത്തു.
1963ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് വിദേശമണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടുന്നത്. ഇന്ത്യയും ഓസ്ട്രലിയയുമാണ് ഇതിനു മുന്പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2001ല്‍ നാസര്‍ ഹുസൈന് ശേഷം ലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന നായകനായി ഇതോടെ ജോ റൂട്ട് മാറി. ശ്രീലങ്കയില്‍ പരമ്പര തൂത്തുവാരുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡും ജോ സ്വന്തമാക്കി.
ഇംഗ്ലണ്ടിനായി സെഞ്ചുറി തികച്ച ജോണി ബെയര്‍സ്‌റ്റോ കളിയിലെ കേമനായപ്പോള്‍ ബെന്‍ഫോക്‌സ് പരമ്പരയുടെ താരമായി