| Thursday, 22nd June 2023, 7:19 pm

ആദ്യ രക്തം ചിന്തി ഇംഗ്ലണ്ട്... ആദ്യ ടെസ്റ്റില്‍ ലഞ്ചിന് മുമ്പേ ഓസീസിന്റെ രണ്ട് ഓപ്പണര്‍മാരും പുറത്ത്; മറുപടി നല്‍കാന്‍ ഇംഗ്ലീഷ് പട

സ്പോര്‍ട്സ് ഡെസ്‌ക്

‘വനിതാ ആഷസി’ന്റെ ആദ്യ ഇന്നിങ്‌സില്‍ ഓസീസിന് രണ്ടാം വിക്കറ്റും നഷ്ടം. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന ഇംഗ്ലണ്ട് വനിതാ ടീമും ഓസ്‌ട്രേലിയ വനിതാ ടീമും തമ്മിലുള്ള പരമ്പരയലെ ആദ്യ മത്സരത്തിലാണ് ഓസീസിന് രണ്ടാം വിക്കറ്റും നഷ്ടമായിരിക്കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റും നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ ബെത് മൂണിയുടെയും ഫോബ് ലിച്ച്ഫീല്‍ഡിന്റെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ തന്നെ ഇംഗ്ലണ്ട് ആദ്യ രക്തം ചിന്തിയിരുന്നു. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ ലിച്ച്ഫീല്‍ഡിനെ മടക്കി കേറ്റ് ക്രോസാണ് തുടങ്ങിയത്. ക്രോസിന്റെ തകര്‍പ്പന്‍ ഡെലിവെറിയില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്ന ലിച്ച്ഫീല്‍ഡിന്റെ മടക്കം.

പിന്നാലെയെത്തിയ എലിസ് പെറിക്കൊപ്പം ചേര്‍ന്ന് ബെത് മൂണി സ്‌കോര്‍ ഉയര്‍ത്തി. ഇരുവരുടെയും അനുഭവ സമ്പത്ത് ഓസീസിന് തുണയാകുമെന്ന് കരുതിയപ്പോള്‍ വീണ്ടും ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി കരുത്തുകാട്ടി. മൂണിയെ മടക്കി ലോറന്‍ ഫൈലറാണ് ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 57 പന്തില്‍ നിന്നും 33 റണ്‍സുമായാണ് മൂണി മടങ്ങിയത്.

ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും എലിസ് പെറിയും താലിയ മഗ്രാത്തും ചേര്‍ന്ന് ഓസീസിനെ മുമ്പോട്ട് നയിക്കുകയണ്. നിലവില്‍ 38 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 164ന് രണ്ട് എന്ന നിലയിലണ്.

അര്‍ധ സെഞ്ച്വറി നേടിയ എലിസ് പെറിയും അര്‍ധ സെഞ്ച്വറിക്കടുത്തെത്തിയ താലിയ മഗ്രാത്തുമാണ് ക്രീസില്‍. എലിസ് പെറി 87 പന്തില്‍ നിന്നും 63 റണ്‍സ് നേടിയപ്പോള്‍ മഗ്രാത് 54 പന്തില്‍ നിന്നും 43 റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ബെത് മൂണി, ഫോബ് ലിച്ച്ഫീല്‍ഡ്, എലിസ് പെറി, താലിയ മഗ്രാത്, ജെസ് ജോണ്‍സണ്‍, അലീസ് ഹീലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആഷ്‌ലീഗ് ഗാര്‍ഡ്‌നെര്‍, അന്നബെല്‍ സതര്‍ലാന്‍ഡ്, അലാന കിങ്, കം ഗാര്‍ത്, ഡ്രേസി ബ്രൗണ്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ടാംസിന്‍ ബെമൗണ്ട്, എമ്മ ലാംബ് ഹീതന്‍ നൈറ്റ് (ക്യാപ്റ്റന്‍), നാറ്റ് സ്‌കിവര്‍-ബ്രണ്ട്, സോഫിയ ഡങ്ക്‌ലി, ഡാനി വയറ്റ്, എമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), സോഫി എക്കല്‍സ്റ്റോണ്‍, കേറ്റ് ക്രോസ്, ലോറന്‍ ഫൈലര്‍, ലോറന്‍ ബെല്‍.

Content Highlight: England W vs Australia W, Australia lost their second wicket

We use cookies to give you the best possible experience. Learn more