സമാരാ അറീന: റഷ്യന്‍ ലോകകപ്പിലെ മൂന്നാം ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് ജയം. സ്വീഡനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലീഷ് പട തകര്‍ത്തുവിട്ടത്.
ഡെലെ അലിയും ഹാരി മഗ്യൂറുമാണ് ഇംഗ്ലണ്ടിന്റെ് ഗോള്‍ സ്കോറര്‍മാര്‍. 30ാം മിനിറ്റില്‍ പ്രതിരോധതാരം മഗ്യൂറാണ് ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയത്.
ആഷ്ലി യംഗിന്റെ കോര്‍ണറിന് കൃത്യമായി തലവെച്ച് മഗ്യൂര്‍ ഇംഗ്ലണ്ടി്ന് ലീഡ് നല്‍കുകയായിരുന്നു. 1-0 ത്തിന് പിരിഞ്ഞ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ഡെലെ അലി ഗോള്‍ നേടുന്നത്.
60ാം മിനിറ്റിലായിരുന്നു അലിയുടെ ഗോള്‍.