ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കായാണ് ലങ്ക ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.
മത്സരത്തില്‍ കറുത്ത ആം ബാന്‍ഡണിഞ്ഞാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുക. മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗ്രഹാം തോര്‍പ്പിനോടുള്ള ആദരസൂചകമായാണ് ഇംഗ്ലണ്ട് ആം ബാന്‍ഡ് ധരിക്കുന്നത്.
ഓഗസ്റ്റ് നാലിനാണ് തോര്‍പ് അന്തരിക്കുന്നത്. വിഷാദ രോഗത്തിന് അടിമപ്പെട്ട അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇംഗ്ലണ്ടിനായി നൂറ് ടെസ്റ്റ് മത്സരം കളിച്ച താരമാണ് തോര്‍പ്. 44.66 ശരാശരിയിലും 45.89 സ്‌ട്രൈക്ക് റേറ്റിലും 6,744 റണ്‍സാണ് അദ്ദേഹം നേടിയത്. 16 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 200* ആണ്. ഇംഗ്ലണ്ടിനായി കളിച്ച 82 ഏകദിനത്തില്‍ നിന്നും 2380 റണ്‍സും അദ്ദേഹം നേടിയിരുന്നു.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ സറേക്ക് വേണ്ടിയായിരുന്നു തോര്‍പ് കളത്തിലിറങ്ങിയത്. 341 മത്സരത്തില്‍ നിന്നും 21,937 റണ്‍സാണ് അദ്ദേഹം നേടിയത്. 49 സെഞ്ച്വറിയും 122 അര്‍ധ സെഞ്ച്വറിയുമാണ് ആഭ്യന്തര തലത്തില്‍ സറേ ലെജന്‍ഡ് സ്വന്തമാക്കിയത്.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
ദിമുത് കരുണരത്‌നെ, നിഷാന്‍ മധുശങ്ക, കുശാല്‍ മെന്‍ഡിസ്, ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, പ്രഭാത ജയസൂര്യ, അസിത ഫെര്‍ണാണ്ടോ, വിശ്വ ഫെര്‍ണാണ്ടോ, മിലന്‍ രത്‌നനായകെ.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഡാന്‍ ലോറന്‍സ്, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, മാത്യൂ പോട്‌സ്, മാര്‍ക് വുഡ്, ഷോയ്ബ് ബഷീര്‍.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍ – 1056, 0471- 2552056
Content highlight: England vs Sri Lanka: 1st Test: England team to wear black arm band to pay tribute to Graham Thorpe