ഇംഗ്ലണ്ട്-പാകിസ്ഥാന്‍ നാല് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരം ഒരു പന്തുപോലും അറിയാതെയായിരുന്നു ഉപേക്ഷിച്ചത്. ഈ പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ട മത്സരങ്ങള്‍ നടന്ന രാജ്യമായി മാറാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.
❌ CALLED OFF ❌
Our third IT20 vs Pakistan has been abandoned due to wet weather.
31 മത്സരങ്ങളാണ് ഇംഗ്ലണ്ടില്‍ വച്ച് ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. 30 മത്സരങ്ങള്‍ ഫലമില്ലാതെ ഒഴിവാക്കപ്പെട്ട ശ്രീലങ്കയെ പിന്നിലാക്കിയാണ് ഇംഗ്ലണ്ട് ഈ പട്ടികയില്‍ മുന്നില്‍ എത്തിയത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ട രാജ്യം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
അതേസമയം പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എഡ്ഗ്ബാസ്റ്റോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 162 റണ്‍സിന് പുറത്താവുകയായിരുന്നു.
നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഓവനില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിച്ചാല്‍ 2-0ത്തിന് സീരിസ് സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് സാധിക്കും. എന്നാല്‍ മത്സരം പാകിസ്ഥാനാണ് വിജയിക്കുന്നതെങ്കില്‍ പരമ്പര സമനിലയില്‍ പിരിയുകയും ചെയ്യും.
Content Highlight: England vs Newzealand Match Washed out