സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ മൂന്നാമനെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ അവസാന ചിരി ബെല്‍ജിയത്തിന്. മുന്‍ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍ത്തുവിട്ടത്.
മിന്യൂയറും ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തോമസ് മിന്യൂയറിലൂടെയാണ് ബെല്‍ജിയം ലീഡ് സ്വന്തമാക്കിയത്.
ചാദിലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു മിന്യൂയറിന്റെ ഗോള്‍. ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിനായി ഈ ലോകകപ്പില്‍ ഗോള്‍ നേടുന്ന പത്താമത്തെ താരമായി മിന്യൂയര്‍ മാറി.
81-ാം മിനിറ്റിലായിരുന്നു ഹസാര്‍ഡിന്റെ ഗോള്‍. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബെല്‍ജിയമായിരുന്നു ജയിച്ചത്.