| Saturday, 24th June 2017, 4:25 pm

ലോകകപ്പ് ക്രിക്കറ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു; ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയ്ക്കായി സ്മൃതി മന്ഥന സിക്‌സ് അടിച്ചപ്പോള്‍


ഡെര്‍ബി: പതിനൊന്നാമത് വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ആരംഭിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 21 ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 101 റണ്‍സാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്.

ഇംഗ്ലണ്ടിലെ ഡെര്‍ബിയിലുള്ള ഡെര്‍ബി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മിഥാലി രാജാണ് ഇന്ത്യന്‍ ടീമിന്റെ നായിക. പൂനം റാവത്ത്, സ്മൃതി മന്ഥന എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങിയ ഓപ്പണര്‍മാര്‍.


Also Read: താമസിക്കാന്‍ വീടില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ജോലി വിടുന്നു; ചിലര്‍ ലൈംഗികവൃത്തിയിലേക്ക് തന്നെ മടങ്ങിയെന്നും വെളിപ്പെടുത്തല്‍


സന്നാഹമത്സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയും മറ്റൊന്നില്‍ വിജയിക്കുകയും ചെയ്താണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങിയത്. അതേസമയം രണ്ട് സന്നാഹമത്സരങ്ങളിലും വിജയിച്ചാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയോട് ഏറ്റുമുട്ടുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കളിക്കുന്നത് എന്നാണ് നായികയായ മിഥാലി മത്സരത്തിന് മുന്‍പ് പറഞ്ഞത്. മുന്‍പ് 2005-ല്‍ ഇന്ത്യ വനിതാ ലോകകപ്പിന്റെ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ സ്പിന്‍ ബൗളര്‍മാരാണ് ഇന്ത്യയുടെ കരുത്ത്.


Don”t Miss: ‘ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല; ഇനിയെല്ലാം ആലോചിച്ചു ചെയ്യുക’പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്


എന്നാല്‍ ആറ് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ട് മൂന്ന് തവണ ചാംപ്യന്‍മാരായിട്ടുണ്ട്. 2009-ലാണ് ഇംഗ്ലണ്ടിന്‍രെ വനിതാതാരങ്ങള്‍ അവസാനമായി ലോകകപ്പ് ഉയര്‍ത്തിയത്.

ഇന്ത്യന്‍ ടീം: മിഥാലി രാജ് (ക്യാപ്റ്റന്‍), ജൂലന്‍ ഗോസാമി, ഹര്‍മന്‍ പ്രീത് കൗര്‍, വേദ കൃഷ്ണ മൂര്‍ത്തി, പൂനം റാവത്ത്, സ്മൃതി മന്ഥന, ഏക്ത ബിസ്ത്, ശിഖ പാണ്ഡേ, ദീപ്തി ശര്‍മ, സുഷമ വെര്‍മ (വിക്കറ്റ് കീപ്പര്‍), പൂനം യാദവ്.

ഇംഗ്ലണ്ട് ടീം:ഹീതര്‍ നൈറ്റ് (ക്യാപ്റ്റന്‍) ടാമ്മി ബോമൗണ്ട്, കാതറിന്‍ ബ്രണ്ട്, ജാനി ഗുന്‍, അലക്സ് ഹാര്‍ട്ട്ലി, ഡാനിയേല്‍ ഹേസല്‍, ലോറ മാര്‍ഷ്, നതാലി സ്‌കീവര്‍, അന്യ ഷ്രബ്സോള്‍, ഫ്രാന്‍ വില്‍സണ്‍, ഡാനിയേല്‍ വയാത്.

തത്സമയം സ്‌കോര്‍ അറിയാനായി ക്ലിക്ക് ചെയ്യുക.

We use cookies to give you the best possible experience. Learn more