കാര്‍ഡിഫ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ ഇംഗ്ലീഷ് പട അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ഇന്ത്യയുടെ 149 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ വിക്കറ്റുകള്‍ വീണെങ്കിലും ഹെയില്‍സ് തകര്‍പ്പന്‍ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു.
19.4 ഒാവറില്‍ 5 വിക്ക്റ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി.
Read Also : ഒരു കസാന്‍ ദുരന്തം; ബ്രസീല്‍ ലോകകപ്പിന് പുറത്ത്
ആദ്യം ബാറ്റുചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും എം.എസ് ധോണിയുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. കോഹ്‌ലി 47 ഉം ധോണി 32 ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പുറത്താകാതെ 58 റണ്‍സെടുത്ത അലക്‌സ് ഹെയില്‍സ്‌ന്റെ ബാറ്റിങ് മികവിലാണ് തിരിച്ചടിച്ചത്.
ജോണി ബെയര്‍സ്‌റ്റോ(28) അവസാനത്തില്‍ ഹെയില്‍സിന് പിന്തുണ നല്‍കി. ഞായറാഴ്ച്ചയാണ് ടൂര്‍ണമെന്റിലെ നിര്‍ണായകമായ അവസാന മത്സരം.
ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുനല്‍കി ഭുവനേശ്വര്‍കുമാര്‍ അവസാന രണ്ടോവറിലെ ലക്ഷ്യം 20 റണ്‍സാക്കി മാറ്റുകയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ 8 റണ്‍സ് ഇംഗ്ലണ്ട് നേടിയപ്പോള്‍ അവസാന ഓവര്‍ ലക്ഷ്യം 12 റണ്‍സായി കുറഞ്ഞു. ഭുവനേശ്വര്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി അലക്‌സ് ഹെയില്‍സ് തന്റെ അര്‍ദ്ധ ശതകവും ലക്ഷ്യം അഞ്ച് പന്തില്‍ നിന്ന് ആറ് റണ്‍സായി ചുരുക്കുകയും ചെയ്തു. തുടര്‍ന്ന് അനായാസ ജയമൊരുക്കുകയായിരുന്നു.