| Saturday, 27th January 2024, 8:33 am

ആദ്യ ടെസ്റ്റില്‍ തന്നെ ഇംഗ്ലണ്ടിന്റെ മാസ്റ്റര്‍ സ്പിന്നര്‍ക്ക് പരിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 64.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ 110 ഓവര്‍ കളിച്ച് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സ് ആണ് ഇന്ത്യ നേടിയത്. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ 175 റണ്‍സിന്റെ ലീഡിലാണ്.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. സ്പിന്നര്‍മാര്‍ക്ക് തിളങ്ങാന്‍ പറ്റുന്ന ഹൈദരാബാദില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ സ്പിന്നര്‍ ജാക്ക് ലീച്ചിന് കാല്‍മുട്ടിന് പരിക്കേറ്റിരിക്കുകയാണ്.

ഇന്ത്യ മികച്ച രീതിയില്‍ പ്രതിരോധിക്കുമ്പോള്‍ ഒരു ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തില്‍ 25 ഓവറാണ് ലീച്ച് എറിഞ്ഞത് 6 മെയ്ഡന്‍ അടക്കം 54 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപറ്റന്‍ രോഹിത് ശര്‍മയേയാണ് താരം പുറത്താക്കിയത്. 2.16 എന്ന മികച്ച ഇക്കണോമിയില്‍ ആയിരുന്നു താരം ബൗള്‍ ചെയ്തത്. 4 സ്‌പെല്‍ ഓവറുകള്‍ ആണ് താരം എറിഞ്ഞത്.

താരത്തിന്റെ പരിക്കിനെ കുറിച്ച് ഇംഗ്ലണ്ട് സ്പിന്‍ ബൗളിങ് കോച്ച് ജീതന്‍ പട്ടേല്‍ സംസാരിക്കുകയുണ്ടായിരുന്നു.

‘ഡൈവിന് ശ്രമിച്ചപ്പോള്‍ ഒന്നാം ദിവസം തന്നെ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു, ശരിയായി നടക്കാന്‍ വയ്യാത്ത അദ്ദേഹം ഫീല്‍ഡിങ്ങിനിടെ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. എന്നിരുന്നാലും അവന്‍ പുറത്തു പോയില്ല ഞങ്ങള്‍ക്ക് വേണ്ടി അവന്‍ നന്നായി ബൗള്‍ ചെയ്തു,’അദ്ദേഹം പറഞ്ഞു.

‘അവന്റെ പരിക്ക് ഗുരുതരമാണ്, പക്ഷേ ഞങ്ങളുടെ ആക്രമണത്തിന്റെ വലിയ ഉത്തരവാദിത്തം ഉണ്ട്. രണ്ടാം ഇന്നിങ്‌സില്‍ അവന്‍ ബൗള്‍ ചെയ്തത് നിര്‍ത്തിയില്ല, അവന്റെ കാല്‍മുട്ട് വേദനിക്കുന്നുണ്ടായിരുന്നു. എന്തായാലും നാലാം ഇന്നിങ്‌സില്‍ അവന്‍ തിരിച്ചെത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഈ ടീമിനായി ജാക്ക് തന്റെ 100 ശതമാനം നല്‍കുന്നുണ്ട് അവന്‍ ഞങ്ങളുടെ ശക്തനായ കളിക്കാരനാണ്. അവന്‍ തീര്‍ച്ചയായും തിരിച്ചെത്തും.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട് 24 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 77 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ടോം ഹാര്‍ട്ലി 25 ഓവറില്‍ 131 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി. സ്പിന്നര്‍ രഹാന്‍ അഹമ്മദിന് ഒരു വിക്കറ്റും ലഭിച്ചിരുന്നു.

Content Highlight: England star spinner Jack Leach has injured his knee

We use cookies to give you the best possible experience. Learn more