ക്രിക്കറ്റ് ലോകം കണ്ട് എക്കാലത്തേയും മികച്ച താരമാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. 950 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസര്‍ എന്ന റെക്കോഡ് താരം തന്റെ പേരിലാക്കിയിട്ട് അധിക നാള്‍ ആയിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റിലെ ലീഡിങ് വിക്കറ്റ് ടേക്കര്‍മാരിലെ ഏറ്റവും മികച്ച പേസറും ആന്‍ഡേഴ്‌സണ്‍ തന്നെയാണ്. ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ക്ക് പിന്നില്‍ മൂന്നാമനായിട്ടാണ് ആന്‍ഡേഴ്‌സണിന്റെ സ്ഥാനം.
ഇപ്പോഴിതാ, താന്‍ ട്വിറ്ററില്‍ മ്യൂട്ട് ചെയ്ത വാക്കുകളെ കുറിച്ച് പറയുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. താരത്തിന്റെതായി പുറത്തുവന്ന ഒരു വീഡിയോയിലാണ് അദ്ദേഹം ട്വിറ്ററില്‍ താന്‍ മ്യൂട്ട് ചെയ്ത വാക്കുകളെ കുറിച്ച് പറയുന്നത്.
ഓസ്‌ട്രേലിയ, കാഫ്, ക്ലൗഡ്, ക്ലൗഡേഴ്‌സണ്‍, റിട്ടയര്‍മെന്റ്, ഫിനിഷ്, ഫിനിഷ്ഡ്, ഇന്‍ജുറി, സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പ്… തുടങ്ങിയ വാക്കുകളാണ് അദ്ദേഹം ട്വിറ്ററില്‍ മ്യൂട്ട് ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ ഇതിഹാസമായ ഗ്ലെന്‍ മഗ്രാത്തിന്റെയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെയും പേരുകളും അദ്ദേഹം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടേ രണ്ട് താരങ്ങളെ മാത്രമാണ് അദ്ദേഹം ട്വിറ്റര്‍ ടൈം ലൈനില്‍ നിന്നും മ്യൂട്ട് ചെയ്തതെന്ന കാര്യവും ശ്രദ്ധേയമാണ്.
ആന്‍ഡേഴസണെ കൂടാതെ ടോപ് ഫൈവ് ലീഡിങ് വിക്കറ്റ് ടേക്കേഴ്‌സിലുള്ള ഏക പേസറാണ് മഗ്രാത്ത്.
ക്ലൗഡേഴ്‌സണ്‍ എന്ന് ജെയിംസ് ആന്‍ഡേഴ്‌സണെ കളിയാക്കി വിളിക്കുന്ന പേരുകളിലൊന്നാണ്. ക്ലൗഡി കണ്ടീഷന്‍സില്‍ (മേഘാവൃതമായ കാലവസ്ഥയില്‍) മാത്രമേ താരത്തിന് തിളങ്ങാന്‍ സാധിക്കൂ എന്ന അര്‍ത്ഥത്തിലാണ് ആന്‍ഡേഴ്‌സണെ ക്ലൗഡേഴ്‌സണ്‍ എന്ന് കളിയാക്കി വിളിക്കുന്നത്.
വേര്‍സ് ദാന്‍ സ്റ്റെയ്ന്‍ (worse than Steyn), അഥവാ സ്‌റ്റെയ്‌നിനെക്കാള്‍ മോശം എന്ന് അര്‍ത്ഥം വരുന്ന ഒരു ഫ്രെയ്‌സും അദ്ദേഹത്തിന്റെ മ്യൂട്ടഡ് ലിസ്റ്റിലുണ്ട്.
ഇംഗ്ലണ്ടിനായി 176 ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിഞ്ഞിട്ടുള്ളത്. 664 ടെസ്റ്റ് വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്.
ഇനി 36 വിക്കറ്റ് കൂടി നേടാനായാല്‍ 700 വിക്കറ്റ് എന്ന മൈല്‍ സ്റ്റോണ്‍ കടക്കാനും, 45 വിക്കറ്റ് കൂടി നേടിയാല്‍ 708 വിക്കറ്റുകള്‍ തന്റെ പേരിലാക്കിയ ഓസീസ് സ്പിന്‍ വിസാര്‍ഡ് ഷെയ്ന്‍ വോണിനെ മറികടന്ന് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്താനും താരത്തിനാവും.
Content Highlight: England star pacer James Anderson names Indian player he has muted on Twitter