| Wednesday, 24th January 2024, 8:08 am

ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം; രണ്ടാമത്തെ താരവും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടക്കാനിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്ളത്. എന്നാല്‍ ആദ്യ മത്സരത്തിന് മുമ്പേ ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ഹാരി ബ്രൂക് വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്നും പിന്മാറി നാട്ടിലേക്ക് പോയിരുന്നു. ഇപ്പോള്‍ ഇതിന് പിന്നാലെ ഇഗ്ലണ്ടിന്റെ യുവ സ്പിന്‍ ബൗളര്‍ ഷോയിബ് ബഷീര്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

വിസ കാലാവധിയെ തുടര്‍ന്നാണ് താരത്തിന് ആദ്യ ടെസ്റ്റില്‍ നിന്നും പിന്മാറേണ്ടി വന്നത്. പാകിസ്ഥാന്‍ പാരമ്പര്യമുള്ള ഈ യുവ താരത്തെ പോലെ മോയിന്‍ അലി, സാക്കിബ് മഹ്‌മൂദ് ഉസ്മാന്‍ ഖാജാ എന്നിവര്‍ക്ക് ഇന്ത്യയില്‍ കളിക്കുന്നതിന് മുമ്പ് ഇതേ പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഇംഗ്ലണ്ട് വിശ്വസിച്ച എങ്കിലും യുവ സ്പിന്നര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അതൃപ്തിയും അറിയിച്ചു.

‘എനിക്ക് തോന്നുന്നത് ഇംഗ്ലണ്ട് ടീമില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അനുഭവം. അവന്‍ ഇത്തരത്തില്‍ ഒരു അനുഭവത്തിലൂടെ കടന്നു പോകുമെന്ന് ഞാന്‍ വിചാരിച്ചില്ല, ഞാന്‍ തകര്‍ന്നു,’സ്റ്റോക്ക്‌സ് പറഞ്ഞു.

വിസ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യയില്‍ താരങ്ങള്‍ കളിച്ചിട്ടുണ്ട് എന്നും സ്റ്റോക്ക്‌സ് പറഞ്ഞിരുന്നു. ഹാരി ബ്രൂക്കിന് ശേഷം യുവ സ്പിന്നര്‍ കൂടെ ഇംഗ്ലണ്ടിന് നഷ്ടപ്പെടുമ്പോള്‍ ഇരട്ട പ്രഹരത്തിലാണ് ടീം.

‘സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ആദ്യത്തെ താരമല്ല അവന്‍. ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടവരുമായി ഞങ്ങള്‍ കളിച്ചിട്ടുണ്ട്,’

Content Highlight: England’s second player is also out

We use cookies to give you the best possible experience. Learn more