എല്‍.ജി.ബി.ടി+ കമ്മ്യൂണിറ്റിക്കൊപ്പം നിന്ന ഇംഗ്ലീഷ് താരത്തിന്റെ സൗദിയിലേക്കുള്ള മാറ്റം; പ്രതിഷേധം
Sports News
എല്‍.ജി.ബി.ടി+ കമ്മ്യൂണിറ്റിക്കൊപ്പം നിന്ന ഇംഗ്ലീഷ് താരത്തിന്റെ സൗദിയിലേക്കുള്ള മാറ്റം; പ്രതിഷേധം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th September 2023, 10:18 am

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂള്‍ താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ ഈ സീസണില്‍ സൗദി ക്ലബ്ബായ അല്‍ ഇത്തിഫാക്കിലേക്ക് ചേക്കേറിയിരുന്നു. ലിവര്‍പൂളിന് വേണ്ടി നീണ്ട 12 വര്‍ഷം കളിച്ച താരമായിരുന്നു ഹെന്‍ഡേഴ്‌സണ്‍.

സൗദിയിലേക്കുള്ള ഇംഗ്ലണ്ട് താരത്തിന്റെ ഈ നീക്കത്തിനെതിരെ ഇംഗ്ലണ്ടിലെ എല്‍.ജി.ബി.ടി+ ഗ്രൂപ്പ് ആയ ത്രീ ലയണ്‍സ് ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ എല്‍.ജി.ബി.ടി+ കമ്മ്യൂണിറ്റിക്ക് വേണ്ടി നിലനിന്നിരുന്ന താരമായതിനാല്‍ സൗദിയിലേക്കുള്ള ഈ കൂടുമാറ്റം ആരാധകരില്‍ മുറുമുറുപ്പുണ്ടാക്കി.

എല്‍.ജി.ബി.ടി+ ആളുകളെ കുറ്റവാളികളാക്കുന്ന രാജ്യത്തേക്ക് മാറിയതിനാണ് താരത്തിനെതിരെ വ്യാപകമായ വിമര്‍ശനം നിലനിന്നിരുന്നത്. ദി അത്ലറ്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ താരം സൗദിയിലേക്കുള്ള നീക്കത്തെ സാധൂകരിക്കാന്‍ ശ്രമിക്കുകയും അതില്‍ വേദനിച്ച എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്തതിരുന്നു. ഇതിനെതിരെയാണ് ഇംഗ്ലണ്ടിലെ എല്‍.ജി.ബി.ടി ഗ്രൂപ്പ് താരത്തിനെതിരെ വിമര്‍ശനം നടത്തിയത്. ഡെയ്ലി മിറര്‍ വഴിയായിരുന്നു വിമര്‍ശനം.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളെ പരാജയപ്പെടുത്തിയ ഒരു ഫുട്‌ബേളറോടുള്ള നിസ്സംഗത മാത്രമാണ് നിങ്ങളോടുള്ളത്. ഇംഗ്ലണ്ട് വിജയിക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം എന്നും അതുപോലെ നിലനില്‍ക്കുന്നതാണ്. പക്ഷേ അവനുള്ള ഞങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് സ്‌ക്വാഡില്‍ അവന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ആഹ്ലാദങ്ങള്‍ ഒന്നും തന്നെയുണ്ടാവില്ല’. എന്നായിരുന്നു അവരുടെ പ്രതികരണം.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളെ പരാജയപ്പെടുത്തിയ ഒരു ഫുട്‌ബേളറോടുള്ള നിസ്സംഗത മാത്രമാണ് നിങ്ങളോടുള്ളത്. ഇംഗ്ലണ്ട് വിജയിക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം എന്നും അതുപോലെ നിലനില്‍ക്കുന്നതാണ്. പക്ഷേ അവനുള്ള ഞങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് സ്‌ക്വാഡില്‍ അവന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ആഹ്ലാദങ്ങള്‍ ഒന്നും തന്നെയുണ്ടാവില്ല’. എന്നായിരുനന്ു അവരുടെ പ്രതികരണം.

 

ലിവര്‍പൂളിന് വേണ്ടി 492 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളും 61 അസിസ്റ്റുകളും നേടി ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ നേടിയിട്ടുണ്ട്. ക്ലബ്ബിനായി എട്ട് ട്രോഫികളും താരം സ്വന്തമാക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന യുവേഫ യൂറോ യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ഇംഗ്ലണ്ട് ടീമില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനെ ഗാരത് സൗത്ത്‌ഗേറ്റ് ഉള്‍പ്പെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പത്തിന് ഉക്രെയ്‌നിനെതിരെയും പതിമൂന്നിന് സ്‌കോട്‌ലന്‍ഡിനെതിരെയുമാണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍.

 

CONTENT HIGHLIGHT:  England’s LGBT+ group criticize Jordan Henderson