ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പര വരാനിരിക്കുകയാണ്. ആദ്യ മത്സരം സെപ്റ്റംബര്‍ 11ന് സൗത്താംടണിലും രണ്ടാം മത്സരം 13ന് കാര്‍ഡിഫിലും അവസാന മത്സരം 15ന് മാഞ്ചസ്റ്റിറില്‍ വെച്ചുമാണ് നടക്കുക. എന്നാല്‍ വരാനിരിക്കുന്ന അഗ്രസീവ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ ജോസ് ബട്‌ലര്‍ പരിക്കിനെ തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ നിന്നും പുറത്തായിരിക്കുകയാണ്. മാത്രമല്ല ഓസീസിനോട് തുടര്‍ന്നുള്ള അഞ്ച് ഏകദിന മത്സരങ്ങളിലും താരമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇംഗ്ലണ്ട് അറിയിച്ചത്. കാഫ് ഇഞ്ചുറിയെതുടര്‍ന്നാണ് ബട്‌ലര്‍ പരമ്പരയില്‍ നിന്ന് പുറത്തായത്.
മാത്രമല്ല ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടിനെ ക്യാപ്റ്റനായി തെരഞ്ഞടുത്തിട്ടുണ്ട്. ടി-20യിലെ 31 മത്സരങ്ങളിലെ 29 ഇന്നിങസില്‍ നിന്ന് 885 റണ്‍സാണ് താരം നേടിയത്. 35.4 ആവറേജില്‍ 165.11 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
ബട്ലറിന്റെ പകരക്കാരനായി ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ട്ടണെയാണ് ടി-20 ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഇംഗ്ലണ്ട് ടി-20 ഐ ടീം: ഫില്‍ സാള്‍ട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജേക്കബ് ബെഥേല്‍, ബ്രൈഡന്‍ കാര്‍സെ, ജോര്‍ദാന്‍ കോക്‌സ്, സാം കറന്‍, ജോഷ് ഹള്‍, വില്‍ ജാക്‌സ്, ലിയാം ലിവിങ്സ്റ്റണ്‍, സാഖിബ് മഹ്‌മൂദ്, ഡാന്‍ മൗസ്‌ലി, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി, ടര്‍ണര്‍
Content Highlight: England’s Jos Batter has been ruled out of the three matches Against Australia