ഇംഗ്ല്ണ്ടിന്റെ ടി-20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ ബട്‌ലര്‍
Sports News
ഇംഗ്ല്ണ്ടിന്റെ ടി-20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ ബട്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th April 2024, 3:39 pm

2024ലെ ഐ.സി.സി ടി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നിലവിലെ ചാമ്പ്യന്‍മാരെ നയിക്കുന്നത് ജോസ് ബട്‌ലറാണ്.

നിലവില്‍ 2024 ഐ.പി.എല്ലില്‍ കളിക്കുകയാണ് ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങള്‍. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ബട്‌ലര്‍ കളിക്കുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് വിജയം സ്വന്തമാക്കി 16 പോയിന്റോടെ രാജസ്ഥാനാണ് ഒന്നാമത്. ടീമിന് വേണ്ടി മികച്ച പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സെന്‍സേഷണല്‍ ഫോമിലുള്ള ഫില്‍ സാള്‍ട്ടിനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊയീന്‍ അലി, ആദില്‍ റഷീദ്, ടോം ഹാര്‍ട്ട്ലി എന്നിവരാണ് സ്പിന്നര്‍മാര്‍.

ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, റീസ് ടോപ്ലി, ക്രിസ് ജോര്‍ദാന്‍, മാര്‍ക്ക് വുഡ് എന്നിവര്‍ പേസ് ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യും.

വില്‍ ജാക്ക്സ്, ലിയാം ലിവിങ്സ്റ്റണ്‍, സാം കറന്‍ എന്നിവരെ മുന്‍നിര ഓള്‍റൗണ്ടര്‍മാരായി ഉപയോഗിക്കും.

2024ലെ ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം:

ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്‌ലി, വില്‍ ജാക്ക്സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്

Content Highlight: England Reveled T-20 World Cup Squad