കോഹ്‌ലിയില്‍ നിന്നും ഇംഗ്ലണ്ട് താരങ്ങള്‍ ഫിറ്റ്‌നസ് പഠിക്കണം: മൈക്കല്‍ വോണ്‍
2023 ICC WORLD CUP
കോഹ്‌ലിയില്‍ നിന്നും ഇംഗ്ലണ്ട് താരങ്ങള്‍ ഫിറ്റ്‌നസ് പഠിക്കണം: മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 8:28 am

2023 ഐ.സി.സി ലോകകപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ദയനീയമായ പരാജയങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം മോശം പ്രകടനം നടത്തിയ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഒമ്പത് കളികളില്‍ നിന്നും മൂന്ന് വിജയം മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ലോകകപ്പില്‍ ഡിഫന്റിങ് ചാമ്പ്യന്മാര്‍ ഏറെ നിരാശപ്പെടുത്തിയെങ്കിലും അവസാന ഘട്ടത്തില്‍ രണ്ടു മത്സരങ്ങള്‍ വിജയിച്ച് 2025 ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് ഇടം നേടാന്‍ കഴിഞ്ഞു. ലോകകപ്പില്‍ നിന്നും പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തായിരുന്നു.

ഇപ്പോള്‍ 50 ഓവര്‍ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് പ്രചോദനമായി കാണാനാണ് ജോസ് ബട്ട്‌ലറോടും സംഘത്തിനോടും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറയുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ സമ്മര്‍ദങ്ങളില്ലെങ്കിലും ഏകദിനത്തില്‍ കോഹ്‌ലിയുടെ ഫിറ്റ്‌നസ് നിങ്ങള്‍ പിന്തുടരണമെന്നും അതില്‍ അദ്ദേഹം ഒരു മാസ്റ്ററാണെന്നുമാണ് വോണ്‍ പറയുന്നത്.

 

‘ബേസ് ബോളര്‍മാര്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ കഴിയും, എന്നാല്‍ ഒരു വൈറ്റ് ബോള്‍ കളിക്കാരന് അത് പറ്റില്ല. അതിന് നല്ല ശാരീരിക ക്ഷമതയും വിക്കറ്റ് നേടാനുള്ള കഴിവും കാര്യക്ഷമമായ ഫീല്‍ഡിങും ആവശ്യമാണ്. കോഹ്‌ലി നാലു മണിക്കൂറോളം മൈതാനത്ത് ചെലവഴിക്കുകയും ഓടുകയും ചെയ്യുന്നണ്ട്. തുടര്‍ന്ന് മൂന്നോ നാലോ മണിക്കൂര്‍ ബാറ്റും ചെയ്യുന്നു. ഈ തന്ത്രം കൊണ്ട് അവന്‍ മികച്ച ഉദാഹരണമാണ്. ക്രിക്കറ്റില്‍ ഫിറ്റ്‌നസ് പ്രധാനമാണ്,’ അദ്ദേഹം ദി ടെലിഗ്രാഫിന്റെ കോലത്തില്‍ എഴുതി.

‘അച്ചടക്കം പാലിക്കുന്നതിന് ഇംഗ്ലീഷ് ക്രിക്കറ്റില്‍ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവരണം ഫിറ്റായിരിക്കുന്നതും ജിമ്മില്‍ പോകുന്നതും ജീവിതത്തില്‍ അച്ചടക്കം കാണിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ലോകകപ്പില്‍ അവസാന ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനോടും പാക്കിസ്ഥാനോടുമാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിച്ചത്. പാകിസ്ഥാനോട് വിജയിച്ചതോടെയാണ് ഇംഗ്ലണ്ടിന് 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടാന്‍ കഴിഞ്ഞത്.

 

Content Highlight: England players should learn fitness from Kohli, says Michael Vaughan