| Friday, 23rd November 2018, 7:38 am

വനിത ടി-ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 113 റണ്‍സ് വിജയ ലക്ഷ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയേും ന്യുസീലന്‍ഡിനേയും തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തില്‍ പാഡ് കെട്ടിയ ഇന്ത്യന്‍കൂട്ടത്തിന് ബാറ്റിങില്‍ പിഴച്ചു. സ്‌കോര്‍ ബോര്‍ഡിലേക്ക് ആരും വലിയ സംഭാവനകള്‍ നല്‍കാതിരുന്നപ്പോള്‍ ഇന്ത്യ 112 റണ്‍സിന് ഓള്‍ഔട്ടായി.

മിതാലി രാജ് ഇല്ലാതെ ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ സഖ്യത്തിന് 43 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 34 റണ്‍സെടുത്ത സ്മൃതി മന്ദാനയും 26 റണ്‍സെടുത്ത ജെമിമാ റോഡ്രിഗസുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും വേദ കൃഷ്ണമൂര്‍ത്തിയും ക്രീസില്‍ നിലയുറപ്പിക്കും മുമ്പെ കൂടാരം കയറി.

ALSO READ: പശ്ചിമേഷ്യയില്‍ സമാധാനദൂതുമായി ലോകകപ്പ്; നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം, മാറ്റം വരും: ഫിഫ പ്രസിഡന്റ്

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ സോഫി എക്‌സെല്‍സ്റ്റോനും ക്രിസ്റ്റി ഗോര്‍ഡോണും ഈ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി. 15 റണ്‍സെടുത്ത ഓപ്പണര്‍ ആമി അലന്‍ ജോണ്‍സാണും ഡാനിലെ വൈയറ്റുമാണ് പുറത്തായത്. രാധ യാദവിനും ദീപ്തി ശര്‍മയ്ക്കുമാണ് വിക്കറ്റ്.

നേരത്തെ നടന്ന ആദ്യസെമി ഫൈനലില്‍ ആതിഥേയരായ വിന്‍ഡീസിനെ ഓസ്‌ട്രേലിയ 71 റണ്‍സിന് തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 142 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങിന് ഇറങിയ വിന്‍ഡീസ് 71 റണ്‍സിന് ഓള്‍ഔട്ടായി.

Latest Stories

We use cookies to give you the best possible experience. Learn more