വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ട്രെന്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞടുത്തിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ വമ്പന്‍ പരാജയം ഏറ്റവാങ്ങേണ്ടിവന്ന വിന്‍ഡീസ് പട ഇക്കുറി രണ്ടും കല്‍പ്പിച്ചാണ് കളത്തിലിറങ്ങിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത പ്രഹരം നല്‍കിക്കൊണ്ടാണ് വിന്‍ഡീസ് തുടങ്ങിയത്. ആദ്യ ഓവര്‍ ചെയ്യാനെത്തിയ അല്‍സാരി ജോസഫിന്റെ മൂന്നാം പന്തില്‍ സൈഡ് എഡ്ജായി സാക് ക്രോളിയെ അലിക് അതനാസിന്റെ കയ്യിലെത്തുകയായിരുന്നു.
WICKET!
Athanaze dives to his left to take the early wicket of Zac Crawley off the 1st over from Alzarri Joseph!
Live Scorecard⬇️ https://t.co/WPUaderqsL
— Windies Cricket (@windiescricket) July 18, 2024
നിലവില്‍ കളി തുടരുമ്പോള്‍ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ക്രീസില്‍ ബെന്‍ ഡക്കറ്റ് 22 പന്തില്‍ 39 റണ്‍സ് നേടി തുടരരുന്നുണ്ട്. 16 റണ്‍സുമായി ഒല്ലി പോപ്പും ക്രീസിലുണ്ട്.
Back-to-back-to-back-to-back boundaries 😍
🔥 @BenDuckett1 pic.twitter.com/9IqzPtdwra
— England Cricket (@englandcricket) July 18, 2024
വെസ്റ്റ് ഇന്‍ഡീസിന്റെ പ്ലെയിങ് ഇലവന്‍: ക്രെയ്ഗ് ബ്രാത്‌വൈറ്റ് (ക്യാപ്റ്റന്‍), അലിക് അതാന്‍സ്, ജോഷ്വ ഡ സില്‍വ (വിക്കറ്റ് കീപ്പര്‍), കവേം ഹോഡ്ജ്, ജെയ്‌സണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, മൈക്കിള്‍ ലൂയിസ്, കിര്‍ക് മെക്കന്‍സി, കെവിന്‍ സിന്‍ക്ലെയര്‍, ജെയ്‌ഡെന്‍ സീല്‍സ്
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ഗസ് ആറ്റ്കിന്‍സണ്‍, ഷൊയിബ് ബഷീര്‍
Content Highlight: England Lose Zak Crawley In Zero Runs Against West Indies