പീറ്റേഴ്‌സണിന് അതിവേഗ അര്‍ധസെഞ്ച്വറി, അവസാന നിമിഷം കത്തിക്കയറി ഇര്‍ഫാന്‍ പത്താനും ഗോണിയും; റോഡ് സേഫ്റ്റി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സ് പൊരുതിത്തോറ്റു
മുംബൈ: റോഡ് സേഫ്റ്റി ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ലെജന്‍ഡ്‌സ് പൊരുതിത്തോറ്റു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 188 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 182 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
119 ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഇര്‍ഫാന്‍ പത്താനും (61*) മന്‍പ്രീത് ഗോണിയുമാണ് (35*) നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
ഇര്‍ഫാന്‍ 34 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും അടക്കമാണ് 61 റണ്‍സ് നേടിയത്. ഗോണി നാല് സിക്‌സും ഒരു ഫോറും പറത്തി. ഇന്ത്യന്‍ മുന്‍നിര ചീട്ടുകൊട്ടാരം പോലെ നിലം പൊത്തിയ ശേഷമാണ് ഇര്‍ഫാന്‍-ഗോണി സഖ്യം തകര്‍ത്തടിച്ചത്.
സെവാഗ് (6), സച്ചിന്‍ (9) കൈഫ് (1), ബദ്രിനാഥ് (8) എന്നിവര്‍ പെട്ടെന്ന് മടങ്ങി. യുവരാജ് 22 ഉം യൂസഫ് പത്താന്‍ 17 ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി മോണ്ടി പനേസര്‍ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ കെവിന്‍ പീറ്റേഴ്‌സന്റെ വെടിക്കെട്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 18 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ പീറ്റേഴ്‌സണ്‍ 37 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും പറത്തി 75 റണ്‍സെടുത്ത് പുറത്തായി.
ഇന്ത്യയ്ക്കായി യൂസഫ് പത്താന്‍ മൂന്നും ഇര്‍ഫാന്‍ പത്താനും മുനാഫ് പട്ടേലും രണ്ടും വീതം വിക്കറ്റ് വീഴ്ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക