2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്.
എന്നാല്‍ 118 എന്ന മോശം ടോട്ടല്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഒരു മോശം റെക്കോഡിലേക്ക് തന്നെയാണ് കൊണ്ടെത്തിച്ചത്. വിമണ്‍സ് ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയ നേടുന്ന നാലാമത്തെ മോശം സ്‌കോറാണിത്.
105/8 – ഓസ്‌ട്രേലിയ – മണിപ്പൂര്‍ – 2014
109/ 9 – വെസ്റ്റ് ഇന്‍ഡീസ് – ധര്‍മശാല – 2016
115/8 – വെസ്റ്റ് ഇന്‍ഡീസ് – സെന്റ് ലൂസിയ – 2018
മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ മയിയ ബൗച്ചിയര്‍ 18 പന്തില്‍ മൂന്ന് ഫോര്‍ അടക്കം 23 റണ്‍സ് നേടിയെങ്കിലും റബേയ ഗട്ടുന്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു ഭാഗത്ത് നിന്ന് ഡാനി വൈറ്റ് 40 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 41 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.
നിഹാദ അക്തറാണ് താരത്തെ പുറത്താക്കിയത്. ശേഷം എമി ജോണ്‍സാണ് 12 റണ്‍സ് നേടി രണ്ടക്കം കണ്ടത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ബംഗ്ലാദേശിന് വേണ്ടി നിഹാദ, അക്തര്‍ ഫഹീമ, റിത്തു മോണി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റബോയ ഗാതുന്‍ ഒരു വിക്കറ്റും നേടി.
നിലവില്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശ് 13 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സാണ് നേടിയത്. 22 റണ്‍സുമായി വണ്‍ഡൗണ്‍ ബാറ്റര്‍ ശോബന മൊസ്താരിയും മൂന്ന് റണ്‍സുമായി താജ് നഹാറുമായി ക്രീസിലുണ്ട്.
Content Highlight: England In Unwanted Record Achievement In 2024 Women’s T-20 World Cup