രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് അവസനിച്ചിരിക്കുകയാണ്. 425 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 416 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 457 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. 385 റണ്‍സ് നേടിയാല്‍ വിന്‍ഡീസിന് രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കാം.
The first time EVER England have scored 400+ in both innings of the same Test 🤯 #ENGvWI pic.twitter.com/2olKkkkWqu
— ESPNcricinfo (@ESPNcricinfo) July 21, 2024
ഇതിനെല്ലാം പുറമേ ഇംഗ്ലണ്ട് ഒരു ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും 400 പ്ലസ് സ്‌കോര്‍ നേടുന്നത്. ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്.
ഹാരി 132 പന്തില്‍ 13 ഫോര്‍ അടക്കം 109 റണ്‍സ് നേടിയാണ് സെഞ്ച്വറി നേടാന്‍ സാധിച്ചത്. ജോ റൂട്ട് 178 പന്തില്‍ നിന്ന് 10 ഫോര്‍ അടക്കം 122 റണ്‍സ് ആണ് നേടിയത്. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
💯💯💯💯💯💯💯💯
💯💯💯💯💯💯💯💯
💯💯💯💯💯💯💯💯
💯💯💯💯💯💯💯💯JOE ROOT HAS TEST CENTURY NUMBER THIRTY TWO! 🤯 pic.twitter.com/ArTXMMbaO2
— England Cricket (@englandcricket) July 21, 2024
ബെന്‍ ഡക്കറ്റ് 92 പന്തില്‍ 11 ഫോര്‍ അടക്കം 76 റണ്‍സും ഒല്ലി പോപ്പ് 67 പന്തില്‍ 6 ഫോര്‍ അടക്കം 51 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അല്‍സാരി ജോസഫ് ആണ് വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ 8 റണ്‍സിന് സീല്‍സ് പറഞ്ഞയച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത് 6 റണ്‍സിനും പുറത്തായി.
വെസ്റ്റ് ഇന്‍ഡീസിന്റെ ജെയ്ഡന്‍ സില്‍സ് നാലു വിക്കറ്റ് നേടിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഷമര്‍ ജോസഫ് ജയ്‌സന്‍ ഹോള്‍ഡര്‍ കെവിന്‍ സിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Brilliance from Brook 🙌
His fifth Test century 🏏
Watch all his boundaries here 👇— England Cricket (@englandcricket) July 21, 2024
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 55 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റ് 28 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ മൈക്കിള്‍ ലൂയിസ് 28 പന്തില്‍ 16 റണ്‍സാണ് നേടിയത്.
Content Highlight: England In Great Record Achievement In Test Cricket