ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പുറത്തായേക്കും
Sports News
ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പുറത്തായേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th October 2024, 10:08 pm

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കാനിരിക്കുകയാണ്. എന്നാല്‍ പരമ്പരയ്ക്ക് മുമ്പേ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ത്രീ ലയണ്‍സിന്റെ റെഡ് ബോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്‌സിന് പരിക്ക് പറ്റിയതിനാല്‍ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായേക്കുമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിനായി കളിക്കുന്നതിനിടയില്‍ പിരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു. ഹോം പരമ്പര 2-1ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

എന്നിരുന്നാലും പാകിസ്ഥാനെതിരെ തിരിച്ചുവരാനൊരുങ്ങുന്നതിനിടയില്‍ പരിക്ക് പൂര്‍ണമായി മാറാത്തതിനാല്‍ സ്റ്റോക്‌സിന്റെ കാര്യത്തില്‍ സംശയമാണ്. മാത്രമല്ല ബെന്‍ ഫിറ്റല്ലെങ്കില്‍ ഒല്ലി പോപ്പിന്റെ നേതൃത്വത്തിലായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക.

ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓപ്പണര്‍ സാക്ക് ക്രോളിയും സംസാരിച്ചിരുന്നു.

‘അദ്ദേഹം ഓടാനും മറ്റ് കാര്യങ്ങളും ആരംഭിച്ചിട്ടുണ്ട്, പക്ഷേ ആരോഗ്യമുള്ളതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് മെഡിക്കല്‍ ടീം നിരവധി പരിശോധനകള്‍ നടത്തും. പാകിസ്ഥാന്‍ പരമ്പരയ്ക്ക് ഞങ്ങള്‍ തയ്യാറാണ്, ടീമിന് മതിയായ നിലവാരമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങള്‍ക്ക് ധാരാളം ഓപ്ഷനുകള്‍ ഉണ്ട്,’ പാകിസ്ഥനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ക്രോളി മാധ്യമങ്ങളോട് പറഞ്ഞു.

 

Content Highlight: England In Big Setback In Test Match Against Pakistan