അടുത്തിടെ നടന്ന ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്സിന് പരിക്ക് പറ്റിയിരുന്നു. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. എന്നാല്‍ പരിക്ക് പറ്റിയതോടെ സ്‌റ്റോക്‌സിനും ഇംഗ്ലണ്ടിനും വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
താരത്തിന് പറ്റിയ പരിക്ക് ഗുരുതരമായതിനാല്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് മത്സരത്തില്‍ നിന്നും ക്യാപ്റ്റന്‍ സ്‌റ്റോക്‌സ് പുറത്തായിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റാര്‍ ബാറ്റര്‍ ഒല്ലി പോപ്പിനേയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ടിന്റെ മുന്നിലുള്ളത് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 21 മുതല്‍ ഓള്‍ഡ് ട്രഫോഡിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 25 വരെയും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റബര്‍ രണ്ട് വരെയും പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റബംര്‍ ആറ് മുതല്‍ മുതല്‍ 10 വരെയുമാണ് നടക്കുക.
വെസ്റ്റ് ഇന്ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് സീരീസില്‍ ഇംഗ്ലണ്ട് 3-0ന് വിജയം സ്വന്തമാക്കിയത് സ്റ്റോക്സിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ നിലവില്‍ സ്റ്റോക്‌സിന്റെ പരിക്കാണ് ടീമിനെ വെട്ടിലാക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ മിന്നും ബൗളിങ് യൂണിറ്റിന്റെ പിന്തുണയില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇതിഹാസ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിച്ചപ്പോള്‍ ശക്തമായ മറ്റൊരു യുവ താരമായ ഗസ് ആറ്റ്കിങ്‌സണ്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാണ്. വിന്‍ഡീസിനെതിരെ മൂന്ന് ടെസ്റ്റില്‍ നിന്ന് 22 വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ഇതോടെ വെറും 26 വയസ് പ്രായമുള്ള ഗസ് ആറ്റ്കിങ്സണ്‍ പ്ലെയര്‍ ഓഫ് ദി സീരിയസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 16.22 എന്ന ശരാശരിയില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം.
Content Highlight: England In Big Setback Against Sri Lanka