| Saturday, 23rd April 2022, 4:47 pm

മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്, അവര്‍ക്ക് ഈ സീസണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും; ഇഷ്ടപ്പെട്ട ഐ.പി.എല്‍ ടീമിനെ കുറിച്ചും ഇഷ്ടതാരത്തെ കുറിച്ചും ടോട്ടനം സൂപ്പര്‍സ്റ്റാര്‍ ഹാരി കെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആരവം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ലോകതാരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളുമെല്ലാം ഏറെ ആവേശത്തോടെയാണ് ടൂര്‍ണമെന്റിലെ ഓരോ മത്സരങ്ങളും നോക്കിക്കാണുന്നത്.

ഇപ്പോഴിതാ തന്റെ പ്രിയ ടീമിനെ കുറിച്ചും ഇഷ്ടതാരത്തെ കുറിച്ചും പറയുകയാണ് ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനും ടോട്ടനം ഹോട്‌സ്പാറിന്റെ വൈസ് ക്യാപ്റ്റനുമായ ഹാരി കെയ്ന്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

‘എന്റെ ടീം റോയല്‍ ചാലഞ്ചേഴ്‌സാണ്. വിരാട് കോഹ്‌ലിയെ പല തവണ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.

അവര്‍ പല മികച്ച താരങ്ങളേയും ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. നിര്‍ഭാഗ്യം അവരെ കഴിഞ്ഞ തവണ വേട്ടയാടിയിരുന്നു, എന്നാല്‍ ഇത്തവണ എല്ലാം ശരിയാക്കിയട്ടാണ് അവര്‍ ഇറങ്ങിയിരിക്കുന്നത്. മികച്ച രീതിയില്‍ തന്നെയാണ് അവര്‍ സീസണ്‍ തുടങ്ങിയതും.

ഐ.പി.എല്ലില്‍ മികച്ച ഒരുപാട് ടീം ഇത്തവണ വന്നിട്ടുണ്ട്. എല്ലാവരുടേയും കളി കാണാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ആര്‍.സി.ബി തന്നെയായിരിക്കും മികച്ച പ്രകടനം കാഴ്ചവെക്കുക,’ കെയ്ന്‍ പറയുന്നു.

വിരാട് കോഹ്‌ലിയെ ഒരു ബാറ്റര്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു.

‘ഞങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ക്രിക്കറ്റ് കളിക്കാറുണ്ട്. ക്രിക്കറ്റ് കളിയെന്നാല്‍ ഞങ്ങളെ സംബന്ധിച്ച് ഏറെ രസകരവും ആവേശവുമാണ്.

ഐ.പി.എല്‍ കാണുന്നത് എന്നെ സന്തോഷിപ്പിക്കാറുണ്ട്. വിരാടിന് കണ്ടിരിക്കാന്‍ തന്നെ എന്തോ രസമാണ്. ഏറെ വിനയാന്വിതനായ താരമാണ്. അതേസമയം ബാറ്റില്‍ തീ നിറച്ചാണ് വിരാട് കളിക്കാനിറങ്ങാറുള്ളത്,’ കെയ്ന്‍ പറയുന്നു.

Content Highlight: England Football Captain Harry Kane about his favorite IPL team and star

Latest Stories

We use cookies to give you the best possible experience. Learn more