| Tuesday, 25th June 2024, 2:25 pm

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇംഗ്ലണ്ട് സ്പിന്നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

തിങ്കളാഴ്ച്ച നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയും വോര്‍സെസ്റ്റര്‍ഷെയറും തമ്മില്‍ നടന്ന മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മോശം റെക്കോഡാണ് പിറന്നത്. വോര്‍സെസ്റ്റര്‍ഷെയറിന് വേണ്ടി ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍ ഷൊയിബ് ബഷീറാണ് ഈ മോശം റെക്കോഡ് നേടിയത്.

മത്സരത്തിലെ 128ാം ഓവറിന് എത്തിയ ബഷീറിനെ സറേയുടെ ഡാന്‍ ലോറന്‍സ് തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ പറത്തുകയും ചെയ്തു. ഒരു ഓവറില്‍ 38 റണ്‍സാണ് ഇംഗ്ലണ്ട് സ്പിന്നര്‍ വഴങ്ങിയത്.
ഓവറിലെ ആറാമത്തെ പന്ത് ഫൈന്‍ ലെഗില്‍ എത്തുകയും അത് വൈഡ്+ബൗണ്ടറിയുമായി അടുത്ത ഡെലിവറി ഓവര്‍സ്റ്റെപ്പ് ചെയ്തപ്പോള്‍ ബഷീര്‍ ഒരു നോബോള്‍ + സിംഗിള്‍ ഒപ്പം വിട്ടുകൊടുത്തു.

ഇതോടെ 38 റണ്‍സ് വഴങ്ങിയ താരത്തിന്റ അവസാന പന്ത് സ്‌ട്രൈക്കര്‍ ഡിഫന്റ് ചെയ്യുകയായിരുന്നു. 20 കാരനായ ബഷീറിനെ ഇംഗ്ലണ്ട് സഹതാരം ഡാന്‍ ലോറന്‍സ് സറേയ്ക്ക് വേണ്ടി സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഓവറായിരുന്നു ഇത്. 1998-ല്‍ ലങ്കാഷെയറിനെതിരെ സറേയ്ക്കുവേണ്ടി കളിച്ച അലക്‌സ് ട്യൂഡര്‍ 38 റണ്‍സ് വഴങ്ങിയിരുന്നു. ആ അവസരത്തില്‍ മുന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് 34 റണ്‍സ് അടിച്ചു. ബാക്കി എക്‌സ്ട്രാസ്.

കഴിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഷൊയിബ് ബഷീറിന്റെ 12ാം ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു ഇത്. ഇതുവരെ 3 ടെസ്റ്റ് മത്സരങ്ങളിലെ 5 ഇന്നിങ്‌സില്‍ നിന്ന് 17 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

Content Highlight: England Cricketer Shoib Basheer In Unwanted Record Achievement

We use cookies to give you the best possible experience. Learn more