ലണ്ടന്‍: ഐ.പി.എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെയാണ് പതിനാലാം സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. തുടര്‍ന്ന് ബാക്കിയുള്ള മത്സരങ്ങള്‍ യു.എ.ഇലേക്ക് മാറ്റുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പ്.
ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളാണ് ഉള്ളതെന്നും അതുകൊണ്ട് ഇംഗ്ലണ്ട് കളിക്കാര്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്ലി ജൈല്‍സ് അറിയിച്ചു.
‘ഇനിയുള്ള പരമ്പകളുടെ ഷെഡ്യൂള്‍ തയ്യാറായി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ പരമ്പരയില്‍ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.
പാകിസ്താന്‍, ബംഗ്ലാദേശ് പര്യടനങ്ങളില്‍ കളിക്കാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ആഷ്ലേ ഗില്‍സ് പറഞ്ഞു. വിവിധ ടീമുകളിലായി കളിക്കുന്നത് 11 ഇംഗ്ലീഷ് താരങ്ങളാണ് ഐ.പി.എല്ലില്‍ കളിക്കുന്നത്.