അവര്‍ ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ; ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്
ICC WORLD CUP 2019
അവര്‍ ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ; ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2019, 8:28 am

ലോര്‍ഡ്‌സ്: കഴിഞ്ഞ രണ്ട് ലോകകപ്പിലെയും ചരിത്രം ആവര്‍ത്തിച്ച് ഇംഗ്ലണ്ട്. ആതിഥേയരാജ്യം കിരീടം നേടുകയെന്ന പതിവാണ് ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ നിലനിര്‍ത്തിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ടീമാണ് ഇംഗ്ലണ്ട്. 2011 ല്‍ ഏഷ്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഇന്ത്യയും 2015 ല്‍ ഓസ്‌ട്രേലിയയും-ന്യൂസിലാന്റും സംയുക്തമായി ആതിഥേത്വം വഹിച്ച ലോകകപ്പില്‍ ഓസ്‌ട്രേലിയയുമായിരുന്നു ജേതാക്കള്‍.

1996 ശ്രീലങ്ക കിരീടം നേടിയപ്പോള്‍ സഹ ആതിഥേയത്വം വഹിച്ചിരുന്നെങ്കിലും ഫൈനല്‍ നടന്നത് പാകിസ്താനിലായിരുന്നു. 2011 ല്‍ ഇന്ത്യ കപ്പുയര്‍ത്തുമ്പോള്‍ ഫൈനല്‍ നടന്നത് മുംബൈയിലും 2015 ല്‍ ഓസീസ് കപ്പ് നേടിയത് മെല്‍ബണിലെ ഫൈനലിലുമായിരുന്നു.

ലോകകപ്പ് കിരീടം നേടുന്ന ആറാമത്തെ ടീമാണ് ഇംഗ്ലണ്ട്. ഓസ്‌ട്രേലിയ അഞ്ച് തവണയും വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും രണ്ട് വീതം തവണയും ചാമ്പ്യന്‍മാരായി. പാകിസ്താനും ശ്രീലങ്കയും ഒരു തവണ കിരീടം നേടിയിട്ടുണ്ട്.

1975,1987,1992 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തിയിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്റ് ഫൈനലില്‍ പരാജയപ്പെടുന്നത്.

അടുത്ത ലോകകപ്പ് 2023 ല്‍ ഇന്ത്യയിലാണ് നടക്കുക. ഇതാദ്യമായി ഇന്ത്യ തനിച്ചായിരിക്കും ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

WATCH THIS VIDEO: