| Sunday, 24th June 2018, 6:04 pm

പാനമയെ ഗോള്‍മഴയില്‍ മുക്കി കെയ്‌നും സംഘവും; ഇംഗ്ലണ്ട് അഞ്ച് ഗോളിന് മുന്നില്‍

സ്പോര്‍ട്സ് ഡെസ്‌ക്

നൊവാഗാര്‍ഡ്: പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനിറങ്ങിയ ഇംഗ്ലണ്ട് പാനമക്കെതിരെ അഞ്ച് ഗോളിന് മുന്നില്‍. കളി തുടങ്ങി എട്ടാംമിനിറ്റില്‍തന്നെ ഇംഗ്ലണ്ട് പാനമ ഗോള്‍ വല ചലിപ്പിച്ചു.

ALSO READ: മോദിയുടെ റാലിയില്‍ കറുപ്പ് ധരിച്ചെത്തിയ ഗ്രാമീണരുടെ തുണിയുരിയിച്ച് മധ്യപ്രദേശ് പൊലീസ്; കലക്ടര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കറുത്ത കോട്ടണിഞ്ഞ്

കോര്‍ണറിന് കൃത്യമായി തലവെച്ച സ്‌റ്റോണ്‍സിന്റെ ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.

20 ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. 35ാം മിനിറ്റില്‍ ലിംഗാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും നേടി.

40ാം മിനിറ്റില്‍ സ്‌റ്റോണ്‍സ് വീണ്ടും ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ലീഡ് നാലാക്കി. 44ാം മിനറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് അഞ്ചാം ഗോളും നേടി.

ഹാരി കെയ്‌നാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്.

കളി പുരോഗമിക്കുകയാണ്.

ALSO READ: ഇഷ്ടമുള്ളപ്പോഴെല്ലാം ഓടിച്ചെല്ലാനുള്ള ഇടമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്: മുഖ്യമന്ത്രിയോട് ഒ. രാജഗോപാല്‍

ആദ്യ മത്സരത്തില്‍ ടുണീഷ്യയെ തോല്‍പിച്ച ഇംഗ്ലണ്ടിന് പാനമയെ തോല്‍പിച്ചാല്‍ ബെല്‍ജിയത്തിനൊപ്പം ആറു പോയിന്റാവും.

ബെല്‍ജിയത്തോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ട പാനമ ഇംഗ്ലണ്ടിനോട് കൂടി തോറ്റാല്‍ പുറത്താവും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more