[] വാഗമണ്‍: കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തരേന്ത്യന്‍ ആള്‍ദൈവം ഗുര്‍മിത് റാം റഹീം സിങിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത പണം തിരികെ നല്‍കി എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കീഴ്‌വഴക്കം.
കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധനക്കിടയിലാണ് ലക്ഷക്കണക്കിനു രൂപ ഗുര്‍മിത്‌സിങിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്തത്. എന്നാല്‍ ഉന്നതരുടെ സമ്മര്‍ദ്ദം മൂലം രണ്ട് ദിവസത്തിനകം പണം തിരികെ നല്‍കി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ച് സംഭവം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഹരിയാന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദേരാ സച്ചാ സൗധാ എന്ന പേരില്‍ അറിയപ്പെടുന്ന ആശ്രമഗ്രൂപ്പിന്റെ സ്ഥാപകനാണ് ഗുര്‍മിത്. പതിവായി കേരളസന്ദര്‍ശനം നടത്തുന്ന ഗുര്‍മിതിന്റെ ഉന്നത രാഷ്ട്രീയ രാഷ്ട്രീയ ബന്ധം വെളിവാക്കുന്നതാണ് പുറത്തു വന്ന വിവരം.
അകാലിദള്‍ ഭീഷണിയുള്ളതിനാല്‍ സെഡ്പ്ലസ് കാറ്റഗറിയിലാണ് ഗുര്‍മിതിന്റെ യാത്രകള്‍. വന്‍ ഭൂമിയിടപാട് ലക്ഷ്യമിട്ടാണ് ആള്‍ദൈവം വാഗമണിലെത്തിയത് എന്നാണ് സൂചന.