Advertisement
Movie news
നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 04, 10:19 am
Tuesday, 4th January 2022, 3:49 pm

പാലക്കാട്: നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ റെയ്ഡ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.

ഉണ്ണിയുടെ പാലക്കാട് ഒറ്റപ്പാലത്തുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിഷ്ണു മോഹന്‍ സംവിധായകനായ മേപ്പടിയാന്‍ ജനുവരി 14 ന് റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ് നടക്കുന്നത്.

ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് മേപ്പടിയാന്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.

ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.

ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാല്‍പ്പത്തെട്ടോളം ലൊക്കേഷനുകളിലാണ് മേപ്പടിയാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Enforcement raid on actor Unni Mukundan’s house