കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ലീഗ് നേതാക്കളില്‍ നിന്ന് മൊഴിയെടുക്കും. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് ആദ്യ അന്വേഷണം. ഇതുവരെ മുപ്പതിലധികം പേര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
2013-14 കാലയളവില്‍ അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം അനുവദിക്കാന്‍ എം.എല്‍.എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച കത്താണ് കേസിനാധാരം. ഈ പരാതി ചോരുകയും പരാതി സി.പി.ഐ.എം നേതാവ് മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തതോടെ വിജിലന്‍സ് സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.