കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിനെ ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്തത്. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചിതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
ഇതേ കേസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കെ.ബാബുവിനെ ചോദ്യം ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2001 മുതല്‍ 2016 വരെയുള്ള ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് സംഘം ചോദിച്ചറിഞ്ഞതായും പറയപ്പെടുന്നു. ഇതില്‍ 2011 മുതല്‍ 2016 വരെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നു കെ.ബാബു.