| Tuesday, 16th October 2018, 8:06 am

എം.എം അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പീസ് സ്‌കൂള്‍ എം.ഡിയും സലഫി പണ്ഡിതനുമായ എം.എം അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തു. കോഴിക്കോട് വെച്ചാണ് ചോദ്യം ചെയ്തത്.

പീസ് സ്‌കൂളിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നു. പീസ് സ്‌കൂളിന് ഐ.എസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായാണ് വിവരം.

മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിപ്രകാരമായിരുന്നു എം.എം അക്ബറിനെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ തീവ്ര മത ചിന്തയും മത സ്പര്‍ധയും വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തിയിരുന്നു.

ALSO READ: സിനിമയില്‍ അഭിനയിക്കുന്നത് വിലക്കിയത് മുകേഷ്; റിട്ടയര്‍മെന്റ് സ്‌കീമായി എ.എം.എം.എ പണം നല്‍കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ഷമ്മി തിലകന്‍

കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇവയില്‍ കൊച്ചിയിലെ സ്‌കൂളുകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം വിദ്യാഭ്യാസ ഓഫീസര്‍ കണ്ടെത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more