തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ഇടപെടല്‍. ക്രൈം എഡിറ്റര്‍ ടി. പി നന്ദകുമാറിന്റെ പരാതിയിലാണ് ഇ.ഡിയുടെ ഇടപെടല്‍.
തെളിവുകളുമായി ഹാജരാകാന്‍ നന്ദകുമാറിനോട് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കി. നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. 2006ല്‍ നല്‍കിയ പരാതിയിലാണ് നടപടി.
എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയുമായിരുന്നു സുപ്രീംകോടതി പരിഗണിക്കാനിരുന്നത്. ഇതാണ് കഴിഞ്ഞ ഫെബ്രുവരി 23ന് കേസ് മാറ്റിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Enforcement Directorate involves in SNC Lavlin case